ആം ആദ്മി ബഹ്‌റൈൻ കൂട്ടായ്മക്ക് പുതിയ നേതൃത്വം
മനാമ : 2018ലേയ്ക്കുള്ള ആം ആദ്മി ബഹ്‌റൈൻ കൂട്ടായ്മയുടെ പുതിയ കമ്മിറ്റി നിലവിൽ വന്നു. സൽമാനിയയിലെ സ്വകാര്യ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ പ്രവർത്തക സംഗമമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. കൺവീനർ കെ.ആർ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി നിസാർ കൊല്ലം സ്വാഗതം ആശംസിച്ചു. കഴിഞ്ഞ കാലപ്രവർത്തന റിപ്പോർട്ടും രാഷ്ട്രീയ പ്രമേയവും യോഗം അംഗീകരിച്ചതിന് ശേഷം അസ്കർ പൂഴിത്തല അവതരിപ്പിച്ച പുതിയ ഭാരവാഹികളുടെ പാനൽ കമ്മിറ്റി അംഗീകരിച്ചു. ഗിരീഷ് കൺവീനറായും, നിസാർ മാഹി, മാത്യു എന്നിവർ ജോയിന്റ് കൺവീനർമാരായും നിലവിൽ വന്ന കമ്മിറ്റിയിൽ വിനു ക്രിസ്റ്റി ജനറൽ സെക്രട്ടറിയായി. അസ്കർ പൂഴിത്തല, രാജീവ് (ജോയിന്റ് സെക്രട്ടറി), ജാക്സൺ (ട്രഷറർ), സിബിൻ സലീം (മെന്പർഷിപ്പ് സെക്രട്ടറി), പങ്കജ്നാഭൻ (സാംസ്കാരിക സംഘടന കൺവീനർ), ഷെബിൻ (കായിക വിഭാഗം കൺവീനർ), നിസാർ കൊല്ലം (മീഡിയ സെക്രട്ടറി), കെ.ആർ നായർ (ഉപദേശക സമിതി അംഗം) എന്നിവരാണ് മറ്റ് ഭാരവാഹികൾ. ബഹ്റൈനിലെ ദുരുതമനുഭവിക്കുന്ന സാധാരണ പ്രവാസികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടാനും, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങളിൽ ജനകീയ സംവാദങ്ങൾ സംഘടിപ്പിക്കാനും തുടർന്ന് ചേർന്ന കമ്മിറ്റി തീരുമാനിച്ചു.

