യൂത്ത് ഇന്ത്യയുടെ യുവജന സമ്മേളനം ഈ മാസം 29ന്
മനാമ : ‘യുവത ജീവിതം അടയാളപ്പെടുത്തുന്നു’ എന്ന പ്രമേയത്തിൽ യൂത്ത് ഇന്ത്യ ബഹ്‌റൈന്റെ ഒരു മാസം നീണ്ടു നിന്ന സംഘടനാ ക്യാന്പയിന്റെ സമാപനത്തോടനുബന്ധിച്ച് യുവജനസമ്മേളനം ഈ മാസം 29ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
സൽമാനിയയിലെ ഖാദിസിയ്യ യൂത്ത് ക്ലബ് ഇൻഡോർ േസ്റ്റഡിയത്തിൽ നടക്കുന്ന സമ്മേളനം പ്രമുഖ പണ്ധിതനും വാഗ്മിയുമായ എം.ഐ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യും. സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി.എം സാലിഹ് മുഖ്യാതിഥിയാകും. ക്യാന്പയിനോടനുബന്ധിച്ച് നടന്ന വിവിധ മത്സര വിഭാഗങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനവിതരണവും നടക്കുന്ന വേദിയിൽ വിവിധ കലാപരിപാടികളും അരങ്ങേറും. യൂത്ത് ഇന്ത്യ പ്രസിഡണ്ട് ടി.കെ ഫാജിസ്, യൂത്ത് ഇന്ത്യ രക്ഷാധികാരി ജമാൽ നദ്‌വി ഇരിങ്ങൽ, കൺവീനർ മുഹമ്മൂദ് നജാഹ്, വൈസ് പ്രസിഡണ്ട് സയ്യിദ് റമ്ദാൻ നദ്‌വി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

