ഡോ. ബ്രത്രാസ് ഹോമിയോ ക്ലിനിക് ബഹ്റൈനിൽ പ്രവർത്തനമാരഭിച്ചു
മനാമ : ആതുര സേവനരംഗത്ത് ഹോമിയോപ്പതിയെയും അലോപ്പതിയെയും ഒരേ കുടകീഴിൽ കൊണ്ട് വന്ന് ബഹ്റൈനിൽ പുതിയ ചികിത്സാരീതിക്ക് തുടക്കമിടുകയാണ് കിംസ് ബഹ്റൈൻ മെഡിക്കൽ സെന്റർ. ഇന്ത്യയിലെ ഹോമിയോപ്പതി ചികിത്സാരംഗത്ത് മുൻനിരയിൽ നിൽക്കുന്ന ഡോ. ബ്രത്രാസ് ഗ്രൂപ്പുമായി സഹകരിച്ചാണ് പുതിയ ഹോമിയോപതിക് ക്ലിനിക്ക് ആരംഭിച്ചത്. ബഹ്റൈനിൽ ആരംഭിച്ചിരിക്കുന്ന ക്ലിനിക്ക് ഗൾഫ് രാജ്യങ്ങളിലെ ആറാമത്തേതാണ്.
കാലാവസ്ഥാവ്യതിയാനം, ഭക്ഷണരീതിയിൽ വരുന്ന മാറ്റം തുടങ്ങിയ പ്രശ്നങ്ങൾ കൊണ്ട് പ്രവാസികളിൽ സാധാരണയായി കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങളാണ് വന്ധ്യത, അലർജി, മുടി കൊഴിച്ചിൽ, തലവേദന, ത്വക്ക് രോഗങ്ങൾ, കൂടാതെ പ്രസവകാലങ്ങളിൽ സ്ത്രീകൾക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾ എന്നിവയെല്ലാം ഫലപ്രദമായ ഹോമിയോ ചികിത്സയിലൂടെ പാർശ്വഫലങ്ങൾ ഒന്നുമില്ലാതെ രോഗം പൂർണ്ണമായും പരിഹരിക്കാമെന്നും ഹോമിയോപതിക് ക്ലിനിക്കിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച ഡോ. ബത്രാസ് ഗ്രൂപ്പ് ഓഫ് കന്പനീസ് ചെയർമാൻ ഡോ. മുകേഷ് ബത്ര അറിയിച്ചു. ഹോമിയോപതിയെ ഇന്ന് ലോകരാജ്യങ്ങൾ മിക്കതും അംഗീകരിച്ചതായി ചൂണ്ടികാട്ടിയ കിംസ് ബഹ്റൈൻ മെഡിക്കൽ സെന്റർ ചെയർമാൻ അഹമദ് ജവഹരി, ബഹ്റൈനിലും സമാന്തര ആതുര ശ്രൂശൂഷാരംഗം സജീവമാകുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു. അതിൽ ഹോമിയോപതി രീതി ഇഷ്ടപ്പെടുന്നവർ ധാരാളമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ എക്ണോമിക്ക് ഡവലപ്മെന്റ് ബോർഡ് എക്സിക്യുട്ടീവ് ഡയറക്ടർ വിവിയൻ ജമാൽ, കിംസ് ഹെൽത്ത് കെയർ ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ ഷെരീഫ് സഹദ്ദുള്ള, ഹോമിയോപതിക്ക് വിഭാഗം കൈകാര്യം ചെയ്യുന്ന ഡോ. ജയശ്രീ, കിംസ് ഹെൽത്ത് കെയർ ഗ്രൂപ്പ് ഉപദേശകൻ വിജയ രാഘവൻ, ജി.സി.സി ഗ്രൂപ്പ് ഡയറക്ടർ ജേക്കബ് തോമസ് എന്നിവർ പങ്കെടുത്തു.

