ബഹ്‌റൈനിൽ ഭക്ഷ്യ ബാ­ങ്ക് ഉടൻ പ്രവർ­ത്തനം ആരംഭി­ക്കു­ന്നു­


മനാമ: ജനങ്ങളുടെ ഇടയിൽ‍ സാമൂഹ്യ നന്മ  പ്രോത്സാഹിപ്പിക്കുന്നതിനും ദരിദ്ര ജനങ്ങളുടെ വിശപ്പ് അകറ്റുന്നതിനുമായി  ബഹ്റൈനിൽ ലാഭേച്ഛയില്ലാത്ത ഒരു ഭക്ഷ്യ ബാങ്ക് ഉടൻ പ്രവർത്തനം ആരംഭിക്കുന്നു.  ഇത് സംബന്ധിച്ച് തൊഴിൽ, സാമൂഹ്യ വികസന മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ, ബഹ്റൈൻ എംഡാഡ് സൊസൈറ്റി (ബഹ്റൈൻ ഫുഡ് ബാങ്ക്) ചെയർമാനും സ്ഥാപകനുമായ ഇബ്രാഹീം അൽ ദൈസിയുമായി ചർ‍ച്ച നടത്തി. 

ഇത് പ്രകാരം രാജ്യത്തെ ഹൈപ്പർ‍ മാർ‍ക്കറ്റുകളിൽ‍ അവർ‍ വിറ്റഴിക്കുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ നിശ്ചിതഅളവിലുള്ള ഭാഗം ഈ പ്രവർ‍ത്തനത്തിനായി മാറ്റിവെയ്ക്കാൻ അഭ്യർ‍ത്ഥിക്കും. 

പ്രവർത്തനം ആരംഭിച്ചാൽ, ചാരിറ്റി സൊസൈറ്റി ഭക്ഷണശാലകളിൽ നിന്നും ബേക്കറികളിൽ നിന്നും കൂടുതലായി ഉൽപ്പാദിപ്പിക്കപ്പെടുന്ന ആഹാരങ്ങളും വലിയ ചടങ്ങുകൾക്ക് ശേഷം ഉപയോഗിക്കപ്പെടാത്ത ഭക്ഷണങ്ങളും ശേഖരിക്കുകയും ആരോഗ്യമുള്ളതും മാന്യവുമായ രീതിയിൽ ആവശ്യക്കാർക്ക് അത് വിതരണം ചെയ്യുകയും ചെയ്യുമെന്നും ചർ‍ച്ചക്ക് ശേഷം ഇബ്രാഹീം അൽ ദൈസി അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed