സം​സ്ഥാ​­​ന ടൂ​­​റി​­​സം പു​­​ര​സ്കാ​­​ര​ങ്ങ​ൾ വി​­​ത​ര​ണം ചെ​­​യ്തു


തിരുവനന്തപുരം : ടൂറിസം രംഗത്ത് മികവ് പുലർത്തിയവർക്കുള്ള ടൂറിസം വകുപ്പിന്‍റെ പുരസ്കാരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു. ചടങ്ങിൽ ടൂറിസം വെബ്സൈറ്റ് ലോഞ്ച് മുഖ്യമന്ത്രി നിർവ്വഹിച്ചു. മികച്ച പ്രവർത്തങ്ങൾക്ക് മൂന്ന് വിഭാഗങ്ങളിലായി 22 പുരസ്ക്കാരങ്ങളാണ് വിതരണം ചെയ്തത്. 

ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ മധു, കോൺ‍ഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി പ്രസിഡണ്ട് ഇ.എം.നജീബ്, കെടിഎം സൊസൈറ്റി പ്രസിഡണ്ട് ബേബി മാത്യു, എടിടിഒഐ പ്രസിഡണ്ട് പി.കെ. അനീഷ് കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

നാട്ടുകാരെ കൂടി ഉൾപ്പെടുത്തിയുള്ള ടൂറിസം സംസ്കാരം വളർത്തിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ ടൂറിസ്റ്റുകൾ കേരളത്തിലേക്ക് വരുന്നതിന് ഇത് സഹായകരമാകുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ ടൂറിസം നയത്തിന്‍റെ അടിസ്ഥാനത്തിൽ ടൂറിസം രംഗത്ത് വലിയ മുന്നേറ്റം നടത്താൻ കഴിയുമെന്ന് അദ്ധ്യക്ഷചടങ്ങിൽ പ്രസംഗിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ടൂറിസം സെക്രട്ടറി റാണി ജോർജ് സ്വാഗതവും കേരളം ടൂറിസം ഡയറക്ടർ പി. ബാലകിരൺ‍ നന്ദിയും പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed