സ്വാതന്ത്ര്യദിന ഓഫറുമായി ജെറ്റ്എയർവെയ്സ്
മനാമ : ഇന്ത്യയുടെ എഴുപത്തൊന്നാം സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിന്നുള്ള പ്രീമിയം അന്താരാഷ്ട്ര വിമാന കന്പനിയായ ജെറ്റ് എയർവെയ്സ് ഉപഭോക്താക്കൾക്കായി പ്രത്യേക പ്രമോഷൻ ഒരുക്കുന്നു. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 14 വരെയുള്ള കാലയളവിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ബഹ്റൈൻ, ജിദ്ദ, റിയാദ്, ദമാം, കുവൈത്ത്, ദോഹ, മസ്കറ്റ് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യ, ബാങ്കോക്ക്, കൊളംബോ, ധാക്ക, ഹോങ്കോങ്ങ്, കാഠ്മണ്ധു, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലെ തെരഞ്ഞെടുത്ത ഡെസ്റ്റിനേഷനുകളിലേയ്ക്ക് അടിസ്ഥാന ടിക്കറ്റ് വിലയുടെ 30 ശതമാനം വിലകിഴിവാണ് ലഭിക്കുന്നത്.
jetairways.com എന്ന വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്ലിക്കേഷനിലൂടെയോ, ട്രാവൽ ഏജന്റ് മുഖേനയോ ഈ ഓഫറിന്റെ ആനുകൂല്യം നേടാവുന്നതാണ്. 2018 മാർച്ച് 31 വരെയുള്ള കാലയളവിൽ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർക്കാണ് ഈ ഓഫറിന്റെ മെച്ചം ലഭിക്കുക.

