ട്രാ­ഫ്‌കോ­യു­ടെ­ ബി­സി­നസ്സിൽ 15% വർ­ദ്ധനവ്


മനാമ : ബഹ്‌റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഭക്ഷ്യ വിതരണ കന്പനിയായ ട്രാഫ്കോയ്ക്ക് കഴിഞ്ഞ വർഷത്തെ ബിസിനസിനെ അപേക്ഷിച്ചു പതിനഞ്ചു ശതമാനത്തിന്റെ വളർച്ചാ നിരക്ക് ഉണ്ടായതായി കന്പനി അധികൃതർ അറിയിച്ചു. വർഷത്തിലെ ആദ്യ പാദത്തിൽ തന്നെ 1.14 ബില്യൺ ദിനാറിന്റെ ലാഭമാണ് കന്പനി ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ലാഭം 9,85,000 ദിനാർ ആയിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന ഡയറക്ടർ ബോർഡ് യോഗം ഫിനാൻഷ്യൽ റിസൾട്ട് അംഗീകരിച്ചതായും കന്പനി അധികൃതർ അറിയിച്ചു. കുറഞ്ഞ മാർജിനിലും മത്സരങ്ങൾക്കിടയിലും കന്പനി നേട്ടമുണ്ടാക്കിയതിനെ ചെയർമാൻ ഇബ്രാഹിം സൈനൽ അഭിനന്ദിച്ചു.

ഫ്രോസൺ ചിക്കൻ ഉൾപ്പെടെയുള്ള  ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്‌ട്ര മാർക്കറ്റുകളിൽ വില കൂടിയപ്പോഴും തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വില പരമാവധി പിടിച്ചു നിർത്തുവാൻ സാധിച്ചതായും ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടീവ് ശ്രീധർ പറഞ്ഞു. അനുബന്ധ കന്പനികളും ചില്ലറ വിൽപ്പന ശാലകളും വളരെ നല്ല രീതിയിൽ സഹകരിച്ചതും മികച്ച നേട്ടത്തിലേയ്ക്ക് നയിച്ച ഘടകങ്ങളാണെന്ന് അദ്ദേഹം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed