സോളാർ എക്സ്പോ സെപ്തംബർ 17 മുതൽ
മനാമ : ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ വെച്ച് ജല- വൈദ്യുത- ഊർജ്ജ വകുപ്പ് മന്ത്രി ഡോ. അബ്ദുൾ ഹുസൈൻ മിർസയുടെ നേതൃത്വത്തിൽ നടക്കുന്ന ത്രിദിന സോളാർ ടെക്നോളജി എനർജി ആൻഡ് എൻവയോൺമെന്റ് എക്സ്പോ സെപ്തംബർ 17ന് ആരംഭിക്കും. ബഹ്‌റൈനിലെ സൗരോർജ്ജ സാങ്കേതിക വിദ്യയുടെ വികസനത്തിന് എക്സ്പോ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. ജൂൺ 19 ന് പ്രദർശനം സമാപിക്കും. ബഹറിനിൽ നടക്കുന്ന പ്രദർശനം സോളാർ ടെക്നോളജികളെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. പരിസ്ഥിതി നേട്ടത്തോടൊപ്പം തന്നെ സാമ്പത്തികനേട്ടവും ഇത് നൽകും.

