ആദാ­യ നി­കു­തി­ സമർ­പ്പി­ച്ചവരു­ടെ­ എണ്ണത്തിൽ വൻ വർ­ദ്ധന


ന്യൂഡൽഹി : നോട്ട് അസാധുവാക്കലിനെ തുടർന്ന് രാജ്യത്തെ ആദായ നികുതി റിട്ടേൺ സമർപ്പിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധന. മുൻ വർഷത്തെ അപേക്ഷിച്ച് ആദായ നികുതി ഫയൽ ചെയ്തവരുടെ എണ്ണത്തിൽ 25 ശതമാനത്തിന്റെ വർദ്ധനയുണ്ടായെന്നാണ് കേന്ദ്രസർക്കാർ റിപ്പോർട്ടിൽ പറയുന്നത്.  2,82,92,955 റിട്ടേണുകളാണ് ഓഗസ്റ്റ് അഞ്ച് വരെ നടത്തിയിരിക്കുന്നത്. 

കഴിഞ്ഞ വർഷം ഇത് 2,26,97,843 ആയിരുന്നു. മുൻ വർഷത്തേക്കാൾ 24.7 ശതമാനത്തിന്റെ വർദ്ധനവ്. കൂടാതെ, പ്രത്യക്ഷ നികുതിയിലും, വ്യക്തിഗത നികുതിയിലും ഉയർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. നോട്ട് അസാധുവാക്കൽ, കള്ളപ്പണവേട്ട ശക്തമാക്കിയത് തുടങ്ങിയ നടപടികളുടെ ഫലമായാണ് ആദായ നികുതി സമർപ്പിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനയുണ്ടായത്. ഈമാസം അഞ്ച് ആയിരുന്നു റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി.

അതേസമയം നികുതി റിട്ടേൺ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ആദായ നികുതി വകുപ്പ് പരിശോധനയിലൂടെ കണ്ടെത്തിയ അനധികൃത പാൻ കാർഡുകൾ കഴിഞ്ഞ ദിവസം അസാധുവാക്കിയിരുന്നു. വ്യാജമോ ഒന്നിലധികം പാൻ ഉപയോഗിക്കുന്നവരുടെയോ ആയ കാർഡുകളാണ് റദ്ദാക്കിയത്. നിയമമനുസരിച്ച് ഒരാൾക്ക് ഒന്നിൽ കൂടുതൽ പാൻ കാർഡ് ഉണ്ടാകാൻ പാടില്ല. വ്യാജ മേൽവിലാസം നൽകിയും ഇല്ലാത്ത ആളുകളുടെ പേരിലും ഒട്ടേറെ പാൻ കാർഡുകൾ റജിസ്റ്റർ െചയ്തതായി ആദായനികുതി വകുപ്പിന്റെ പരിശോധനയിൽ വ്യക്തമായിരുന്നു. പാൻ കാർഡുമായി ആധാർ നന്പർ ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഈമാസം മുപ്പത്തിയൊന്ന് ആണ്. ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻ കാർഡുകൾ പിന്നീട് അസാധുവാകും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed