വി­കസനത്തിൽ ശ്രദ്ധ കേ­ന്ദ്രീ­കരി­ക്കണം : പ്രധാ­നമന്ത്രി­


മനാമ : അടിസ്ഥാന സൗകര്യവികസനം, വിദ്യാഭ്യാസം, ആരോഗ്യം, കായികം എന്നീ മേഖലകളിലെ വികസനങ്ങൾ വിലയിരുത്തുന്നതിനും പൗരന്മാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി റിഫയും ഇസ ടൗണും സന്ദർശിക്കാൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ മന്ത്രിമാർക്ക് നിർദേശം നൽകി. ഈ നഗരങ്ങളുടെ വികസനാവശ്യങ്ങൾ തിരിച്ചറിയുന്നതിനായി മന്ത്രിമാരുമായി ചേർന്ന് കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ആദ്യ ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ ചേർന്ന പ്രതിവാര ക്യാബിനറ്റിലാണ് നിർദേശം.

അൽ ജസ്ര ഹാന്റിക്രാഫ്റ്റ് സെന്റർ, ബീറ്റ് അൽ ജസ്ര എന്നിവയുടെ അറ്റകുറ്റ പണികൾക്ക് നടപടികൾ കൈക്കൊള്ളാനും വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വടക്കൻ ഗവർണറേറ്റിലെ പൗരൻമാർക്ക് അവശ്യസേവനങ്ങൾക്കായി ഒരു പുതിയ സാമൂഹ്യ കേന്ദ്രം കെട്ടിപ്പടുക്കുന്നതിനും നിർദേശം നൽകി. 550 പൗരന്മാർക്ക് സാമൂഹ്യസേവനങ്ങൾക്കായി ബുദയ്യ ആസ്ഥാനമാക്കി 1.4 മില്യൺ ബഹ്‌റൈൻ ദിനാർ ചെലവിൽ 25,000 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള സോഷ്യൽ സെന്റർ നിർമ്മിക്കും. സിത്ര, ഉമൽഹസം, ദിറാസ് എന്നിവിടങ്ങളിലെ ആരോഗ്യസംരക്ഷണത്തിനുള്ള നടപടികൾ സ്വീകരിക്കാനും മന്ത്രിമാരോട് യോഗം ആവശ്യപ്പെട്ടിട്ടുണ്ട്. 

ഗലാലി, ഉമൽഹസം, ബാനി ജാമ്ര, ദിറാസ്, ബുദയ്യ തുടങ്ങിയ സ്ഥലങ്ങളിലെ യുവജനങ്ങളുടെ കായിക ആവശ്യങ്ങൾ നിറവേറ്റാനും കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed