മാസാന്ത്യ പ്രമോ­ഷനു­മാ­യി­ ജെ­റ്റ് എയർ‍­വെ­യ്സ്


മനാമ : ഇന്ന് മുതൽ‍ മൂന്ന് ദിവസത്തേക്ക് ഇന്ത്യയിൽ‍ നിന്നുള്ള പ്രീമിയം അന്താരാഷ്ട്ര വിമാന കന്പനിയായ ജെറ്റ് എയർ‍വെയ്സ് ഉപഭോക്താക്കൾ‍ക്കായി പ്രത്യേക പ്രമോഷൻ ഒരുക്കുന്നു. അബുദാബി, ദുബൈ, ഷാർ‍ജ, ബഹ്റൈൻ, ഒമാൻ, ദോഹ, ദമാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ‍ നിന്ന് ഇന്ത്യ, കാഠ്മണ്ധു, കൊളംബോ, ധാക്ക, ബാങ്കോക്ക്, സിംഗപ്പൂർ‍, ഹോങ്കോങ്ങ് എന്നിവിടങ്ങളിലേയ്ക്കുള്ള യാത്രകൾ‍ക്കാണ് ഈ ഓഫർ‍ നൽ‍കുന്നത്. അടിസ്ഥാന ടിക്കറ്റ് വിലയുടെ 12 ശതമാനം ഡിസ്കൗണ്ടാണ് ഈ പ്രമോഷനിലൂടെ നൽ‍കുന്നത്.

ഓൺലൈൻ വഴി ജൂലൈ 30 മുതൽ‍ ആഗസ്റ്റ് ഒന്ന് വരെയുള്ള ദിവസങ്ങളിൽ‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ‍ക്കാണ് ഈ ഓഫർ‍ ലഭിക്കുന്നത്. ഇത് പ്രകാരം 2017 സപ്തംബർ‍ മൂന്ന് മുതൽ‍ 2018 മാർ‍ച്ച് 31 വരെയുള്ള കാലയളവിൽ‍ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ‍ക്കാണ് ഈ ഓഫറിന്റെ മെച്ചം ലഭിക്കുക. ജെറ്റ് എയർ‍വെയ്സ് നേരിട്ട് പറക്കുന്ന ഡയക്ട് ഫ്ളൈറ്റുകൾ‍ക്ക് മാത്രമാണ് ഈ ഓഫർ‍ നൽ‍കുന്നത്. jetairways.com എന്ന വെബ്സൈറ്റിലൂടെയോ മൊബൈൽ‍ ആപ്ലിക്കേഷനിലൂടെയോ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed