എം.പിമാരുടെ പെൻഷൻ തുക കുറയ്ക്കണമെന്ന് അൽ അസ്‌ഫുർ എം.പി
മനാമ : നിലവിലെ സാന്പത്തിക പ്രതിസന്ധി മറികടക്കാൻ പാർലമെന്റ് അംഗങ്ങളുടെ പെൻഷൻ തുക കുറയ്ക്കണമെന്ന് ഫാത്തിമ അൽ അസ്‌ഫുർ എം.പി ആവശ്യപ്പെട്ടു. നിയമനിർമ്മാണ അതോറിറ്റിയിലേയും മുനിസിപ്പൽ കൗൺസിലുകളിലേയും പ്രതിനിധികളുടേത് സ്വമേധയായുള്ള പ്രവർത്തനമായിരിക്കണം. 30 വർഷത്തെ സേവനത്തിന് ശേഷം ഒരു ഉദ്യോഗസ്ഥന് ലഭിക്കുന്നത്, നാല് വർഷത്തെ സേവനം കൊണ്ട് ഒരു ജനപ്രതിനിധിക്ക് ലഭിക്കുന്നു എന്നത് യുക്തിവിരുദ്ധമാണെന്നും അൽ അസ്‌ഫുർ പറഞ്ഞു.
കഴിഞ്ഞ വർഷം ഇസ അൽ ഖുഹേജി എം.പിയും സമാനമായ നിർദ്ദേശം മുന്നോട്ട് വെച്ചിരുന്നു. എം.പി മാരുടെ ശന്പളം 2,000 ബഹ്‌റൈൻ ദിനാറിൽ നിന്ന് 100 ബഹ്‌റൈൻ ദിനാറായി കുറയ്ക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം. നിലവിൽ, അലവൻസുകളുൾപ്പെടെ എംപിമാർക്ക് പ്രതിമാസം 2,750 ബഹ്‌റൈൻ ദിനാറാണ് വേതനമായി ലഭിക്കുന്നത്.

