'ഭൂമിക ബഹ്‌റൈൻ' സാംസ്കാരിക സന്ധ്യ നവംബർ 5-ന്; ഡോ. വി. രാജകൃഷ്ണൻ പങ്കെടുക്കും


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ പ്രമുഖ സാംസ്കാരിക കൂട്ടായ്മയായ 'ഭൂമിക ബഹ്‌റൈൻ' സംഘടിപ്പിക്കുന്ന സംവാദ സന്ധ്യയും നോവൽ ചർച്ചയും വ്യാഴാഴ്ച (നവംബർ 5) രാത്രി 8 മണിക്ക് അദ്‌ലിയയിലെ ഓറ ആർട്സ് സെന്ററിൽ വെച്ച് നടക്കും.

പ്രശസ്ത സിനിമാ-സാഹിത്യ നിരൂപകനും സംവിധായകനുമായ ഡോ. വി. രാജകൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രവാസി സഹൃദയരുമായി സംവദിക്കും. ഇതോടൊപ്പം ബഹ്‌റൈനിലെ പ്രമുഖ എഴുത്തുകാരൻ ഇ. എ. സലിം രചിച്ച 'പൊന്നൊഴുകി വന്ന കാലം' എന്ന നോവലിനെക്കുറിച്ചുള്ള ആസ്വാദന ചർച്ചയും നടക്കും. ബഹ്‌റൈനിലെ മുഴുവൻ കലാ-സാഹിത്യ പ്രേമികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

article-image

dsfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed