സ്നേഹപൂർവ്വം പത്തനംതിട്ട; ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ കുടുംബസംഗമം ഒക്ടോബർ 6-ന് ഇന്ത്യൻ ക്ലബ്ബിൽ
പ്രദീപ് പുറവങ്കര
മനാമ: പത്തനംതിട്ട ജില്ലാ രൂപീകരണത്തിന്റെ 44-ാമത് വാർഷികവും കേരളപ്പിറവിയുടെ സപ്തതി ആഘോഷവും മുൻനിർത്തി ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "സ്നേഹപൂർവ്വം പത്തനംതിട്ട" പ്രവാസി സംഗമം സംഘടിപ്പിക്കുന്നു. കോൺവെക്‌സ് മീഡിയയുടെ സഹകരണത്തോടെ ഒക്ടോബർ 6 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ ഇന്ത്യൻ ക്ലബ്ബിലാണ് പരിപാടി നടക്കുക.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, ആറന്മുള എം.എൽ.എ അഡ്വ. അബിൻ വർക്കി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. അബിൻ വർക്കി എം.എൽ.എയുടെ നേതൃത്വത്തിലുള്ള 'എം.എൽ.എ കെയർ' പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനവും, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഒ.ഐ.സി.സി അംഗങ്ങളുടെ മക്കളെ ആദരിക്കുന്ന ചടങ്ങും പരിപാടിയുടെ ഭാഗമായി നടക്കും.
പ്രമുഖ കലാകാരൻ രാജേഷ് അടിമാലിയുടെ നേതൃത്വത്തിലുള്ള കലാപരിപാടികളും കോമഡി സ്കിറ്റുകളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. പത്തനംതിട്ടയുടെ സാംസ്കാരിക പാരമ്പര്യം ഉയർത്തിക്കാട്ടുന്ന ഈ കുടുംബസംഗമത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ജില്ലാ പ്രസിഡന്റ് അലക്‌സ് മഠത്തിൽ, ജനറൽ സെക്രട്ടറി ശോഭ സജി, പ്രോഗ്രാം ജനറൽ കൺവീനർ ജോൺസൺ ടി. തോമസ് എന്നിവർ അറിയിച്ചു.
sasdf

