'ഓട്ടം ഫെസ്റ്റ് 2026': ബഹ്‌റൈനിൽ 550-ഓളം തൊഴിലാളികൾക്ക് ആനന്ദനിമിഷങ്ങൾ പകർന്ന് ഐ.സി.ആർ.എഫ്
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്ക് ആദരവും പിന്തുണയും പ്രത്യാശയും പകർന്ന് ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ (ഐ.സി.ആർ.എഫ്) 'ഓട്ടം ഫെസ്റ്റ് 2026' സംഘടിപ്പിച്ചു. വർക്കേഴ്സ് ഡേ ആഘോഷങ്ങളുടെ ഭാഗമായി പ്രോറ്റിവിറ്റി ബഹ്‌റൈന്റെ സഹകരണത്തോടെ ഇന്ത്യൻ ക്ലബ്ബ് അങ്കണത്തിൽ നടന്ന പരിപാടിയിൽ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നായി 550-ഓളം തൊഴിലാളികൾ പങ്കെടുത്തു. ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ചെയർമാൻ അഡ്വ. വി.കെ. തോമസ് സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.
അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ഡോ. ബാബു രാമചന്ദ്രൻ, ഫ്രീഡ സെക്വേര എന്നിവരുടെ നേതൃത്വത്തിൽ നടന്ന സി.പി.ആർ (CPR) പരിശീലനത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ചിന്നസാമി നയിച്ച 'ലാഫ്റ്റർ യോഗ' സദസ്സിൽ ഊർജ്ജവും സന്തോഷവും നിറച്ചു. തുടർന്ന് തൊഴിലാളികൾ അവതരിപ്പിച്ച വർണ്ണാഭമായ സംഗീത-നൃത്ത പരിപാടികളും കായിക മത്സരങ്ങളും അരങ്ങേറി.
എൽ.എം.ആർ.എ (LMRA) പാർട്ണർഷിപ്പ് ആൻഡ് ഔട്ട്‌റീച്ച് ഡയറക്ടർ ഫഹദ് അബ്ദുൽ അസീസ് അൽ ബിൻ അലി, തൊഴിൽ മന്ത്രാലയം സീനിയർ ഒക്യുപേഷണൽ സേഫ്റ്റി എൻജിനീയർ ഹുസൈൻ അൽ ഹുസൈനി, പ്രോറ്റിവിറ്റി ബഹ്‌റൈൻ മാനേജിംഗ് ഡയറക്ടർമാരായ ദർശൻ മേത്ത, ഗൗരവ് മേത്ത എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
ഒക്ടോബർ മാസത്തിൽ ജനിച്ച തൊഴിലാളികൾക്കായി സംഘടിപ്പിച്ച പ്രത്യേക കേക്ക് മുറിക്കൽ ചടങ്ങ് വേദിയിൽ ഏറെ ശ്രദ്ധേയമായി. ഐ.സി.ആർ.എഫ് വൈസ് ചെയർമാന്മാരായ പങ്കജ് നല്ലൂർ, പ്രകാശ് മോഹൻ, ഉപദേഷ്ടാക്കളായ ഡോ. ബാബു രാമചന്ദ്രൻ, അരുൾദാസ് തോമസ്, ജോയിന്റ് സെക്രട്ടറിമാരായ സുരേഷ് ബാബു, ജവാദ് പാഷ, ട്രഷറർ ഉദയ് ഷാൻഭാഗ്, കൺവീനർ രാജീവൻ സി.കെ. തുടങ്ങിയ ഭാരവാഹികളും നിരവധി സന്നദ്ധപ്രവർത്തകരും പരിപാടികൾക്ക് നേതൃത്വം നൽകി.
വിവിധ മത്സര വിജയികൾക്ക് മെഡലുകളും സമ്മാനങ്ങളും വിതരണം ചെയ്തു. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു തൊഴിലാളിക്ക് ഇൻഡിഗോ സ്പോൺസർ ചെയ്ത ഡൽഹിയിലേക്കുള്ള സൗജന്യ വിമാന ടിക്കറ്റ് ലഭിച്ചു. പങ്കെടുത്ത മുഴുവൻ തൊഴിലാളികൾക്കും ഉപഹാരങ്ങളും അത്താഴവും നൽകിയാണ് ഐ.സി.ആർ.എഫ് യാത്രയാക്കിയത്.
cddsdsds
dsdsdsasad
sxsa
cdcxcx
cdddsds

