നീറ്റ് പരീക്ഷാ പ്രതിഷേധം: 1,800 പേർക്കെതിരായ 65 കേസുകൾ പിൻവലിക്കാൻ തമിഴ്നാട് സർക്കാർ


ഷീബ വിജയൻ


ചെന്നൈ: നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരായ സമരങ്ങളിൽ പങ്കെടുത്ത 1,800-ഓളം പേർക്കെതിരെയെടുത്ത 65 ക്രിമിനൽ കേസുകൾ പിൻവലിക്കാൻ ഉത്തരവിട്ട് തമിഴ്‌നാട് സർക്കാർ. മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നിർദ്ദേശപ്രകാരമാണ് അടിയന്തര നടപടി. കേസുകൾ പിൻവലിക്കുന്നതിനുള്ള നിയമപരമായ തുടര്നടപടികള് വേഗത്തിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

2026 മേയ് 10 മുതൽ ജൂലൈ 31 വരെ സംസ്ഥാനത്ത് നടന്നിട്ടുള്ള ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരായ പ്രതിഷേധങ്ങളിലാണ് വിവിധ പോലീസ് സ്റ്റേഷനുകളിലായി കേസുകൾ രജിസ്റ്റർ ചെയ്തിരുന്നത്. സമരക്കാർക്കെതിരെയുള്ള കേസ് വിവരങ്ങളും നിലവിലെ സ്ഥിതിയും പരിശോധിച്ച ശേഷമാണ് സർക്കാർ ഈ നിലപാടെടുത്തത്. 2021 മേയ് മുതൽ 2026 വരെയുള്ള കാലയളവിൽ സമാധാനപരമായി സമരം ചെയ്തവർക്കെതിരെ കേസെടുത്തത് അന്യായമാണെന്ന് മുഖ്യമന്ത്രി വിലയിരുത്തി. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് ഇടതുപക്ഷ പാർട്ടികളും നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

article-image

cv ccv

You might also like

  • Lulu Exchange
  • Straight Forward

Most Viewed