നെടുമ്പാശ്ശേരി മിനി കൂപ്പർ ദുരന്തം: പ്രതികളെ ബോസ്റ്റൽ സ്കൂളിലേക്ക് തിരികെ മാറ്റി കോടതി


ഷീബ വിജയൻ


അങ്കമാലി: നെടുമ്പാശ്ശേരി വി.ഐ.പി റോഡിലെ അത്താണിയിൽ മൂന്നുപേരുടെ ദാരുണ അന്ത്യത്തിനിടയാക്കിയ കേസിൽ രണ്ടാം വട്ടവും കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ചോദ്യം ചെയ്യലിനു ശേഷം കോടതി തൃക്കാക്കര ബോസ്റ്റൽ സ്കൂളിലേക്ക് തിരികെ റിമാൻഡ് ചെയ്തു. മദ്യലഹരിയിൽ അമിത വേഗതയിൽ കാറോടിച്ച ഒന്നാം പ്രതി ആലപ്പുഴ സ്വദേശി സുഹൈൽ സജീവ് (19), കൂടെയുണ്ടായിരുന്ന നിനവ് (19), ജോയൽ (19), അമീൻ (19) എന്നിവരാണ് കേസ്സിലെ പ്രതികൾ.

കേസിന്റെ തുടർ അന്വേഷണത്തിനായി ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് രണ്ട് ദിവസത്തെ കസ്റ്റഡി സമയമാണ് കോടതി നൽകിയിരുന്നത്. സമയപരിധി അവസാനിച്ചതിനെ തുടർന്ന് ശനിയാഴ്ച വൈകിട്ട് അഞ്ചോടെ പ്രതികളെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

ഈ മാസം 11-ന് പുലർച്ചെ 1.45-നാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. തൃക്കാക്കരയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ കർണാടക സുള്ള്യ സ്വദേശി മുഹമ്മദ് ഇയാസ് (20), വയനാട് സ്വദേശി കെ.വി. ദേവിക (21), പാലക്കാട് സ്വദേശിനി എം.പി. ഗോപിക (22) എന്നിവർ സഞ്ചരിച്ച സ്കൂട്ടറിലേക്ക് ഇവർ സഞ്ചരിച്ചിരുന്ന മിനി കൂപ്പർ ഇടിച്ചുകയറുകയായിരുന്നു.

article-image

dfdfsdsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed