15 വർഷത്തിനിടെ 38 പേരെ കൊന്നുതിന്നു; ഉഗാണ്ടയിലെ ക്രൂരനായ 'നരഭോജി സീരിയൽ കില്ലർ' പിടിയിൽ


ഷീബ വിജയൻ


കംപാല: കഴിഞ്ഞ 15 വർഷത്തിനിടെ 38 പേരെ കൊലപ്പെടുത്തി ഭക്ഷിച്ച ക്രൂരനായ നരഭോജിയെ ഉഗാണ്ടൻ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. മുജുറിസി മോസസ് എന്നയാളാണ് പിടിയിലായത്. 2010 മുതൽ 2025 വരെയുള്ള കാലയളവിൽ ഇയാൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി കൊലപാതകങ്ങൾ നടത്തിയതായി ഉഗാണ്ട സൈനിക മേധാവി ജനറൽ മുഹൂസി കൈനറുഗബ എക്സിലൂടെ വെളിപ്പെടുത്തി.

ഉഗാണ്ടയുടെ ചരിത്രത്തിലെ ഏറ്റവും ദാരുണമായ കൊലപാതക പരമ്പരകൾക്ക് നേതൃത്വം നൽകിയ ഇയാളെ പരസ്യ വിചാരണയ്ക്ക് വിധേയനാക്കി വധശിക്ഷ ഉറപ്പാക്കുമെന്ന് സൈനിക മേധാവി വ്യക്തമാക്കി. വീടുകളിൽ അതിക്രമിച്ചു കയറി ആളുകളെ വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുന്നതാണ് ഇയാളുടെ രീതി. പെന്തക്കോസ്ത് സഭാ പാസ്റ്ററായ സ്റ്റീവൻ മുഗാംബയുടെ വീട്ടിൽ തുരന്നുകയറി കുടുംബാംഗങ്ങളെ മുഴുവൻ വെട്ടിക്കൊന്നതാണ് ഇയാൾ ചെയ്ത ഏറ്റവും ക്രൂരമായ ആക്രമണങ്ങളിലൊന്ന്. പ്രണയം നടിച്ച് ഇരകളെ വശീകരിച്ചും ഇയാൾ കൊലപാതകങ്ങൾ നടത്തിയിരുന്നു. മുൻപ് പലതവണ പിടിയിലായിട്ടുണ്ടെങ്കിലും ദുരൂഹ സാഹചര്യങ്ങളിൽ ഇയാൾ രക്ഷപ്പെടുകയായിരുന്നു.

article-image

CXCVXCV

You might also like

  • Lulu Exchange
  • Straight Forward

Most Viewed