സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ബ്രെസ്റ്റ് ഹെൽത്ത് യൂണിറ്റ് ഉദ്ഘാടനം ചെയ്തു


പ്രദീപ് പുറവങ്കര

മനാമ: സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച ഖദീജ വൈഫ് ഓഫ് ഹാജി ഹസൻ അൽ ആലി ബ്രെസ്റ്റ് ഹെൽത്ത് യൂണിറ്റ് സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് (SCH) ചെയർമാൻ ലഫ്റ്റനന്റ് ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുള്ള അൽ ഖലീഫ ഉദ്ഘാടനം ചെയ്തു. ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അൽ സയ്യിദ് ജവാദ് ഹസൻ, മറ്റ് മുതിർന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

article-image

പരേതയായ മാതാവ് ഖദീജയുടെ ഓർമ്മയ്ക്കായി, പിതാവിന്റെ മാനുഷിക നന്മയുടെ തണലിൽ നജാഹ് അൽ ആലിയുടെ സാമ്പത്തിക പിന്തുണയോടെയാണ് ഈ പുതിയ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. പ്രത്യേക ആരോഗ്യ മേഖലകളുടെ വികസനത്തിനും പൊതുജന പങ്കാളിത്തത്തോടെയുള്ള വികസന പ്രവർത്തനങ്ങൾക്കും സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പൂർണ്ണ പിന്തുണ ഡോ. ശൈഖ് മുഹമ്മദ് വാഗ്ദാനം ചെയ്തു.

article-image

വനിതകൾക്ക് പൂർണ്ണ സ്വകാര്യതയോടും മികച്ച പരിചരണത്തോടും കൂടി സ്തനാർബുദ രോഗനിർണ്ണയവും ചികിത്സയും നൽകാൻ പുതിയ യൂണിറ്റ് സഹായിക്കുമെന്ന് ഗവൺമെന്റ് ഹോസ്പിറ്റൽസ് സി.ഇ.ഒ ഡോ. മറിയം അഥ്ബി അൽ ജലാഹ്മ പറഞ്ഞു. തങ്ങളുടെ കുടുംബത്തിന്റെ ജീവകാരുണ്യ പരമ്പര്യത്തിന്റെ തുടർച്ചയാണ് ഈ പദ്ധതിയെന്ന് നജാഹ് അൽ ആലി അഭിപ്രായപ്പെട്ടു.

article-image

േ്ിേോി

You might also like

  • Lulu Exchange
  • Straight Forward

Most Viewed