ജി.സി.സി വ്യവസായ സഹകരണത്തിന് ആഹ്വാനം ചെയ്ത് 'മെയ്ഡ് ഇൻ ദി ഗൾഫ് 2026'; എക്സിബിഷൻ ഉദ്ഘാടനം ചെയ്ത് ബഹ്‌റൈൻ കിരീടാവകാശി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ patronage-ൽ നടക്കുന്ന 'മെയ്ഡ് ഇൻ ദി ഗൾഫ് 2026' ഫോറവും എക്സിബിഷനും ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ ആരംഭിച്ചു. രാജാവിന് വേണ്ടി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ജി.സി.സി രാജ്യങ്ങളിലെ വ്യവസായ-വാണിജ്യ മന്ത്രിമാർ, ജി.സി.സി സെക്രട്ടറി ജനറൽ, പ്രമുഖ നിക്ഷേപകർ, വ്യവസായ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ജി.സി.സി രാജ്യങ്ങൾക്കിടയിലുള്ള വ്യവസായ സഹകരണവും സംയോജനവും സാമ്പത്തിക സുസ്ഥിരതയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് കിരീടാവകാശി വ്യക്തമാക്കി. ആഗോളതലത്തിൽ ഉണ്ടാകുന്ന വേഗത്തിലുള്ള മാറ്റങ്ങളെയും വെല്ലുവിളികളെയും അതിജീവിക്കാൻ ഗൾഫ് മേഖലയിലെ വ്യവസായരംഗം കൂടുതൽ അത്യാധുനിക സാങ്കേതികവിദ്യകളും ഇന്നൊവേഷനുകളും സ്വീകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക ചർച്ചാ സമ്മേളനത്തിൽ പ്രിൻസ് സൽമാൻ പങ്കെടുത്തു. സൗദി ഊർജ്ജ മന്ത്രി പ്രിൻസ് അബ്ദുൽഅസീസ് ബിൻ സൽമാൻ അൽ സൗദ്, ബഹ്‌റൈൻ ധനകാര്യ ദേശീയ സമ്പദ്‌വ്യവസ്ഥ മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ എന്നിവർ പങ്കെടുത്ത ചർച്ചയിൽ ഗൾഫ് മേഖലയിലെ ഊർജ്ജ-വ്യവസായ മേഖലകളുടെ ഭാവി, പുതിയ സാങ്കേതികവിദ്യകൾ, സുസ്ഥിര നിർമ്മാണ രീതികൾ എന്നിവ പ്രധാന വിഷയങ്ങളായി.

തുടർന്ന് പ്രദർശന നഗരി സന്ദർശിച്ച കിരീടാവകാശി, വിവിധ ജി.സി.സി രാജ്യങ്ങളിൽ നിർമ്മിച്ച ഉൽപ്പന്നങ്ങളും നൂതന സാങ്കേതിക പരിഹാരങ്ങളും വിലയിരുത്തി. ജി.സി.സി ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണിയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുക, ഗുണനിലവാരമുള്ള നിക്ഷേപങ്ങൾ ആകർഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് എക്സിബിഷൻ സംഘടിപ്പിച്ചിരിക്കുന്നത്.

article-image

scfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed