ബഹ്‌റൈൻ മെഡിക്കോ പ്രീമിയർ ലീഗിന് തുടക്കമായി; അഖിൽ മെമ്മോറിയൽ റോളിംഗ് ട്രോഫിക്കായി മത്സരം


പ്രദീപ് പുറവങ്കര

ബുസൈറ്റീൻ: ബഹ്‌റൈനിലെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരെയും ഡോക്ടർമാരെയും അണിനിരത്തി സംഘടിപ്പിക്കുന്ന ബഹ്‌റൈൻ മെഡിക്കോ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന് ബുസൈറ്റീനിൽ തുടക്കമായി. ഹമദ് ഹോസ്പിറ്റൽ ക്രിക്കറ്റ് ക്ലബ് (HHCC) സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ അഖിൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്കായാണ് ടീമുകൾ ഏറ്റുമുട്ടുന്നത്.

കേര ബൈറ്റ്സ് റെസ്റ്റോറന്റ് ഉടമകളായ ഡോ. യാസിർ, ഡോ. ഷക്കീൽ എന്നിവർ ചേർന്ന് ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ HHCC ടീം മാനേജർ സ്വാഗതം ആശംസിച്ചു. ടൂർണമെന്റ് ചെയർമാൻ അജൂബ് ഭദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ HHCC ക്യാപ്റ്റൻ വിപിൻ നന്ദി രേഖപ്പെടുത്തി. ബഹ്‌റൈനിലെ വിവിധ പ്രമുഖ മെഡിക്കൽ സ്ഥാപനങ്ങളിൽ നിന്നുള്ള നിരവധി ടീമുകളാണ് ഈ കായിക മാമാങ്കത്തിൽ മാറ്റുരയ്ക്കുന്നത്.

#BahrainNews #MedicoPremierLeague #BahrainCricket #4PMNews

article-image

dscddfdfs

article-image

ddsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed