2027 ഫോർമുല വൺ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ: ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കം; 20% വരെയുള്ള 'ഏർലി ബേർഡ്' ഓഫറുകൾ പ്രഖ്യാപിച്ചു


പ്രദീപ് പുറവങ്കര

മനാമ: മിഡിൽ ഈസ്റ്റിലെ മോട്ടോർസ്‌പോർട്ടിന്റെ ആസ്ഥാനമായ ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ട് ), 2027-ലെ 'ഫോർമുല വൺ ഗൾഫ് എയർ ബഹ്‌‌റൈൻ ഗ്രാൻഡ് പ്രീ' മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പന ഔദ്യോഗികമായി പ്രഖ്യാപിച്ചു. ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്ന ആരാധകർക്കായി 'ഏർലി ബേർഡ്' ഓഫറിന്റെ ഭാഗമായി 20 ശതമാനം വരെ വലിയ ഇളവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

2027 മാർച്ച് 12 മുതൽ 14 വരെ സാഖിറിലെ ബി.ഐ.സി സർക്യൂട്ടിലാണ് ഈ ആഗോള കായിക മാമാങ്കം അരങ്ങേറുന്നത്. പുതിയ എഫ്-1 സീസണിലെ ആദ്യ മത്സരമെന്ന സവിശേഷതയ്ക്ക് പുറമെ, ബഹ്‌റൈന്റെ ചരിത്രത്തിലാദ്യമായി ഉൾപ്പെടുത്തിയ 'എഫ്-1 സ്പ്രിന്റ് റേസ്' (F1 Sprint Race) കൂടിയാണ് വരാനിരിക്കുന്ന ഇവന്റിന്റെ പ്രധാന ആകർഷണം. മാർച്ച് മാസത്തിലെ ഗ്രാൻഡ് പ്രീ മത്സരങ്ങൾക്ക് മുന്നോടിയായി ഫെബ്രുവരി 24 മുതൽ 27 വരെ പുതിയ കാറുകളുടെ പ്രീ-സീസൺ ടെസ്റ്റിംഗിനും ബി.ഐ.സി വേദിയാകും.

വിവിധ ഗ്രാൻഡ് സ്റ്റാൻഡുകളിലെ 'ഏർലി ബേർഡ്' നിരക്കുകൾ (3 ദിവസത്തേക്ക്):

മെയ്ൻ ഗ്രാൻഡ് സ്റ്റാൻഡ്: 156 ബി.ഡി
ടേൺ 1 ഗ്രാൻഡ് സ്റ്റാൻഡ്: 112 ബി.ഡി
ബിയോൺ (Beyon) ഗ്രാൻഡ് സ്റ്റാൻഡ്: 104 ബി.ഡി
യൂണിവേഴ്സിറ്റി ഗ്രാൻഡ് സ്റ്റാൻഡ്: 60 ബി.ഡി
വിക്ടറി ഗ്രാൻഡ് സ്റ്റാൻഡ്: 56 ബി.ഡി

ബി.ഐ.സിയുടെ ഈ ഓഫർ പരമാവധി പ്രയോജനപ്പെടുത്താൻ സംഘാടകർ ആരാധകരോട് അഭ്യർത്ഥിച്ചു. ഇത് ഏഴാം തവണയാണ് ബഹ്‌റൈൻ എഫ്-1 സീസണിലെ ഉദ്ഘാടന റേസിന് വേദിയാകുന്നത്. ആരാധകർക്ക് bahraingp.com എന്ന ഔദ്യോഗിക വെബ്‌‌സൈറ്റ് വഴിയോ, +973-17450000 എന്ന ബി.ഐ.സി ഹോട്ട്ലൈൻ നമ്പറിൽ ബന്ധപ്പെട്ടോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

article-image

dddsdsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed