'ഹുബ്ബു റസൂൽ' പ്രഭാഷണം ശ്രദ്ധേയമായി


പ്രദീപ് പുറവങ്കര

മനാമ: ഹിദ്ദ് അൽ ഹിദായ സെന്റർ മലയാള വിഭാഗത്തിന്റെ പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി ഹിദ്ദ് ജാബിർ അൽ താനി മസ്ജിദിൽ സംഘടിപ്പിച്ച "ഹുബ്ബു റസൂൽ" പ്രഭാഷണ പരിപാടി ശ്രദ്ധേയമായി.

article-image

പ്രവാചകനോ അനുയായികൾക്കോ പരിചയമില്ലാത്ത കാര്യങ്ങൾ മതത്തിലേക്ക് കൂട്ടിച്ചേർക്കുന്നത് പ്രവാചകനെ അപമാനിക്കുന്നതിന് തുല്യമാണെന്നും, പ്രവാചക അധ്യാപനങ്ങൾ ജീവിതത്തിൽ പകർത്തിക്കൊണ്ടായിരിക്കണം വിശ്വാസികൾ പ്രവാചക സ്നേഹം പ്രകടിപ്പിക്കേണ്ടതെന്നും മുഖ്യപ്രഭാഷണം നിർവ്വഹിച്ച സയ്യിദ് മുഹമ്മദ് ഹംറാസ് അൽ ഹികമി ഉൽബോധിപ്പിച്ചു.

ചടങ്ങിൽ ഹംസ റോയൽ മുഹറഖ് സ്വാഗതവും ഹനീഫ ഹിദ്ദ് നന്ദിയും പറഞ്ഞു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed