അൽ ഫുർഖാൻ ത്രൈമാസ ക്യാമ്പയിൻ ഡോ. ഈസാ ജാസിം അൽ മുത്വവ്വ ഉദ്ഘാടനം ചെയ്തു


പ്രദീപ് പുറവങ്കര

മനാമ: "മുഹമ്മദ് നബി (സ): മാനവ മൂല്യങ്ങളുടെ നേർസാക്ഷ്യം" എന്ന ശീർഷകത്തിൽ അൽ ഫുർഖാൻ സെന്റർ സംഘടിപ്പിക്കുന്ന ത്രൈമാസ ക്യാമ്പയിന് സൽമാനിയ കെ. സിറ്റി ഹാളിൽ പ്രൗഢോജ്ജ്വല തുടക്കം. പ്രമുഖ പണ്ഡിതനും ബഹ്റൈൻ മുൻ പാർലമെന്റ് അംഗവുമായ ഡോ. ഈസാ ജാസിം അൽ മുത്വവ്വ ക്യാമ്പയിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

അൽ ഫുർഖാൻ സെന്റർ പ്രസിഡന്റ് ഡോ. അബ്ദുല്ല അബ്ദുൽ ഹമീദ് അസ്സഅദി ക്യാമ്പയിൻ വിളംബരം നടത്തുകയും മലയാളം വിഭാഗം പ്രസിഡന്റ് സൈഫുല്ല ഖാസിം പരിപാടികൾ വിശദീകരിക്കുകയും ചെയ്തു. പ്രമുഖ വാഗ്മിയും എഴുത്തുകാരനുമായ എം.എം. അക്ബർ പ്രമേയ പ്രഭാഷണവും സലാഹുദ്ദീൻ അയ്യൂബി ചുഴലി സമാപന പ്രഭാഷണവും നിർവ്വഹിച്ചു. സ്നേഹത്തിലും പരസ്പര ബന്ധങ്ങളിലും അധിഷ്ഠിതമായ ഒരു സാമൂഹിക സംസ്കാരമാണ് പ്രവാചകൻ മുന്നോട്ടുവെച്ചതെന്ന് എം.എം. അക്ബർ അഭിപ്രായപ്പെട്ടു.

കേരള സർക്കാരിന്റെ ലഹരിവിരുദ്ധ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് നടന്ന പ്രത്യേക സെഷനിൽ അബ്ദുൽ ലത്തീഫ് അഹമ്മദ് ബോധവൽക്കരണ സന്ദേശം നൽകി. യുവജന വിഭാഗം തയ്യാറാക്കിയ ഡോക്യുമെന്ററി പ്രദർശനവും കേരള മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ആശംസാ സന്ദേശ വായനയും ചടങ്ങിൽ നടന്നു.

വിജയ് മുഖ്യ (മനാമ ക്ഷേത്രം), റവ. ഫാദർ പി. രാജൻ, ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, ബിനു കുന്നന്താനം, അസൈനാർ കളത്തിങ്കൽ, എബ്രഹാം ജോൺ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി മനാഫ് കബീർ സ്വാഗതവും പ്രോഗ്രാം സെക്രട്ടറി അബ്ദുൽ സലാം ബേപ്പൂർ നന്ദിയും പറഞ്ഞു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed