ബാത്ത് ടബ്ബിൽ വീണ് അപകടം: മലയാളി ബാലൻ ബഹ്റൈനിൽ മരിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബാത്ത് ടബ്ബിൽ വീണുണ്ടായ അപകടത്തെ തുടർന്ന് മലയാളി ബാലൻ ബഹ്റൈനിൽ മരിച്ചു. കോട്ടയം പാലാ സ്വദേശിയും ബഹ്റൈൻ കേരളീയ സമാജം അംഗവുമായ അൽഫോൻസാ ജോസിന്റെ (മേഘ) മകൻ ധ്യാൻ സൂര്യ (മൂന്നര വയസ്)) ആണ് സൽമാനിയ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. സമാജം കഴിഞ്ഞ ദിവസങ്ങളിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളിൽ സജീവമായി പങ്കെടുത്തിരുന്ന ധ്യാനിന്റെ അപ്രതീക്ഷിത വിയോഗം ഇവിടെയുള്ളവരെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed