'ഖൽബിലുണ്ട് എന്റെ നബി': ഐ.സി.എഫ് ഉമ്മുൽ ഹസം റീജിയൻ മീലാദ് സമ്മേളനം സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: പ്രവാചകൻ മുഹമ്മദ് നബിയുടെ 1501-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഐ.സി.എഫ് ബഹ്റൈൻ നടത്തുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി ഉമ്മുൽ ഹസം റീജിയൻ കമ്മിറ്റി മദ്ഹുർറസൂൽ സമ്മേളനം സംഘടിപ്പിച്ചു. ബാങ്കോക്ക് ഓഡിറ്റോറിയത്തിൽ 'ഖൽബിലുണ്ട് എന്റെ നബി (സ)' എന്ന ശീർഷകത്തിൽ നടന്ന പരിപാടി അബ്ദുറസാഖ് ഹാജിയുടെ അധ്യക്ഷതയിൽ ഐ.സി.എഫ് നാഷണൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫി ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതൻ സയ്യിദ് വി.പി.എ തങ്ങൾ ആട്ടീരി മുഖ്യപ്രഭാഷണം നടത്തി.
ഐ.സി.എഫ് നാഷണൽ നേതാക്കളായ ഷമീർ പന്നൂർ, അഡ്വ. എം.സി. അബ്ദുൽ കരീം എന്നിവർ പ്രസംഗിച്ചു. ശൈഖ് ഹസ്സാൻ മുഹമ്മദ് മദനി, റഫീഖ് ലത്വീഫി വരവൂർ, സുലൈമാൻ ഹാജി, ശംസുദ്ധീൻ സുഹ്‌രി, സമദ് കാക്കടവ് എന്നിവർ പങ്കെടുത്തു. മീലാദ് സമ്മേളനത്തോടനുബന്ധിച്ച് നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്ക് മീഡിയ സെക്രട്ടറി ഫൈസൽ ചെറുവണ്ണൂർ നേതൃത്വം നൽകി.
സമ്മേളനത്തിന് മുന്നോടിയായി നടന്ന മൗലിദ് പാരായണത്തിന് അഹ്മദ് സഖാഫി, റഹീം സഖാഫി, മൻസൂർ അഹ്സനി, സുഫൈർ സഖാഫി എന്നിവർ നേതൃത്വം നൽകി. അസ്കർ താനൂർ സ്വാഗതവും നൗഷാദ് മുട്ടുന്തല നന്ദിയും പറഞ്ഞു.
aa

