തണൽ ബഹ്‌റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തണൽ ബഹ്‌റൈൻ ചാപ്റ്റർ സൽമാനിയ മെഡിക്കൽ കോംപ്ലക്സുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ ബ്ലഡ് ബാങ്ക് ഇൻ ചാർജ്ജ് ഹൗറ അബ്ദുൽ അസീസ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി ബിനു കുന്നന്താനം മുഖ്യാതിഥിയായി പങ്കെടുത്തു. തണൽ നടത്തിവരുന്ന എല്ലാവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അദ്ദേഹം പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. സയ്യിദ് ഹനീഫ്, ഒ.കെ. കാസിം എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ചീഫ് കോർഡിനേറ്റർ റഷീദ് മാഹി സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ യു.കെ. ബാലൻ നന്ദി രേഖപ്പെടുത്തി. മുജീബ് മാഹി, ഷെബീർ മാഹി, ജലീൽ പി.കെ. തിക്കോടി, ഹരീന്ദ്രൻ, റംഷാദ് അബ്ദുൽ ഖാദർ, താലിബ് ജാഫർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകുകയും അനിൽ കൊടുവള്ളി, ഹുസൈൻ വയനാട്, റഫീഖ് നാദാപുരം എന്നിവർ ക്യാമ്പിന്റെ നിയന്ത്രണം നിർവ്വഹിക്കുകയും ചെയ്തു.
aa

