വേനലിൽ തണലായി അറാം ബഹ്‌റൈൻ: 'ബീറ്റ് ദി ഹീറ്റ്' കാമ്പയിൻ സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: കടുത്ത ചൂടിലും ഈർപ്പമുള്ള അന്തരീക്ഷത്തിലും ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആശ്വാസമേകി പ്രവാസി സന്നദ്ധ സംഘടനയായ അറാം (ARAM) ബഹ്‌റൈൻ. 'ബീറ്റ് ദി ഹീറ്റ്' കാമ്പയിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡ് വികസന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഇരുനൂറോളം തൊഴിലാളികൾക്ക് സംഘടനയുടെ പ്രവർത്തകർ ഫ്രഷ് ജ്യൂസ് വിതരണം ചെയ്തു.
തൊഴിലിടങ്ങളിൽ നേരിട്ടെത്തിയാണ് സന്നദ്ധ പ്രവർത്തകർ തൊഴിലാളികൾക്ക് പാനീയങ്ങൾ കൈമാറിയത്. പ്രതീകൂല കാലാവസ്ഥയിലും കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികളോടുള്ള ആദരവും സഹജീവി സ്നേഹവും പ്രകടമാക്കുന്നതിന്റെ ഭാഗമായാണ് ഈ സംരംഭം സംഘടിപ്പിച്ചത്. ജാതി, മത, ഭാഷാ, ദേശ ഭേദമന്യേ മനുഷ്യത്വത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം സമൂഹത്തിൽ പ്രചരിപ്പിക്കുകയാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് അറാം ബഹ്‌റൈൻ ഭാരവാഹികൾ വ്യക്തമാക്കി.
aa

