തേവർ പേരവൈ ബഹ്‌റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെയും സ്വാതന്ത്ര്യസമര സേനാനി തിരു. യു. മുത്തുരാമലിംഗ തേവരുടെ സ്മരണാർത്ഥത്തിന്റെയും ഭാഗമായി തേവർ പേരവൈ ബഹ്‌റൈൻ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ ഗ്ലോബൽ പി.ആർ.ഒയും പ്രസിഡന്റുമായ സുധീർ തിരുനിലത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ സയ്യിദ് ഹനീഫ് വിശിഷ്ടാതിഥിയായിരുന്നു. അൽ ഹിലാൽ ഹോസ്പിറ്റലിലെ ഡോക്ടർമാരും മെഡിക്കൽ ജീവനക്കാരും പരിശോധനകൾക്ക് നേതൃത്വം നൽകി.
തേവർ പേരവൈ ബഹ്‌റൈൻ പ്രസിഡന്റ് എൻ. തിരുമേനി, ജനറൽ സെക്രട്ടറി കെ. ശങ്കർ രാജ്, ഇവന്റ് കോഓർഡിനേറ്റർ സുരേഷ് കോട്ടൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ക്യാമ്പിൽ ഇരുനൂറ്റമ്പതിലധികം പേർക്ക് സൗജന്യ ആരോഗ്യ പരിശോധനകളും മെഡിക്കൽ കൺസൾട്ടേഷനുകളും ലഭ്യമാക്കി. പരിപാടി വിജയകരമായി പൂർത്തിയാക്കാൻ സഹകരിച്ച എല്ലാവർക്കും സംഘാടകർ നന്ദി അറിയിച്ചു.
adssdds
asasdasd

