ഇന്ത്യൻ ക്ലബ് പ്രതിമാസ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു
പ്രദീപ് പുറവങ്കര
മനാമ: ദി ഇന്ത്യൻ ക്ലബ് - ഡെൽമൺ ഇലക്ട്രിക്കൽ കോൺട്രാക്റ്റിംഗ് ഡബ്ല്യു.എൽ.എൽ പ്രതിമാസ ബാഡ്മിന്റൺ ടൂർണമെന്റ് (ഓഗസ്റ്റ് 2026) ആവേശകരമായി സമാപിച്ചു. ഓഗസ്റ്റ് 9 മുതൽ 12 വരെ ഇന്ത്യൻ ക്ലബ് സമുച്ചയത്തിൽ വെച്ച് നടന്ന നാല് ദിവസം നീണ്ട ടൂർണമെന്റിൽ ക്ലബ്ബിലെ പ്രമുഖ താരങ്ങൾ ഇരട്ട വിഭാഗത്തിൽ മാറ്റുരച്ചു.
കലാശപ്പോരാട്ടത്തിന് ശേഷം നടന്ന പ്രൈസ് ഡിസ്ട്രിബ്യൂഷൻ ചടങ്ങിൽ ഇന്ത്യൻ ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ബാഡ്മിന്റൺ കമ്മിറ്റി പ്രതിനിധികൾ, സംഘാടകർ എന്നിവർ ചേർന്ന് വിവിധ വിഭാഗങ്ങളിലെ വിജയികൾക്കും റണ്ണേഴ്സ് അപ്പിനും ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.
ടൂർണമെന്റിന്റെ വിജയത്തിനായി സഹകരിച്ച പ്രധാന സ്പോൺസർമാരായ ഡെൽമൺ ഇലക്ട്രിക്കൽ കോൺട്രാക്റ്റിംഗ് ഡബ്ല്യു.എൽ.എൽ, മറ്റ് കോ-സ്പോൺസർമാർ, ടൂർണമെന്റ് ഒഫീഷ്യലുകൾ, വളണ്ടിയർമാർ, കളിക്കാരെ പ്രോത്സാഹിപ്പിക്കാൻ ദിവസവും എത്തിയ കാണികൾ എന്നിവർക്ക് ഇന്ത്യൻ ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
dfdfdfdf

