ഓൺലൈൻ ഫുട്ബോൾ ബെറ്റിംഗ് തട്ടിപ്പ് കേസ്: തെളിവുകളുടെ അഭാവത്തിൽ അറബ് പൗരനെ കോടതി വെറുതെവിട്ടു


പ്രദീപ് പുറവങ്കര

മനാമ: ഓൺലൈൻ ഫുട്ബോൾ ബെറ്റിംഗ് ഗെയിം വഴി മറ്റൊരാളിൽ നിന്ന് നിയമവിരുദ്ധമായി പണം തട്ടിയെന്ന കേസിൽ ആരോപണവിധേയനായ അറബ് പൗരനെ ലോവർ ക്രിമിനൽ കോടതി വെറുതെവിട്ടു. പ്രതിക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന് തെളിയിക്കാൻ പര്യാപ്തമായ തെളിവുകളില്ലെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി.

പരാതിക്കാരന്റെ വിവരങ്ങൾ അടങ്ങിയ ഇൻഫർമേഷൻ സിസ്റ്റം പ്രതി ഹാക്ക് ചെയ്തതിനോ, വ്യക്തിഗത വിവരങ്ങൾ ചോർത്തിയതിനോ, തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ച ആളുമായി ചേർന്ന് ഗൂഢാലോചന നടത്തിയതിനോ ഉള്ള സാങ്കേതിക തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.

അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാൻ പര്യാപ്തമല്ലെന്ന് വ്യക്തമാക്കിയ കോടതി ഇയാളെ ആരോപിക്കപ്പെട്ട കുറ്റങ്ങളിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കി വെറുതെ വിടുകയായിരുന്നു.

 

article-image

adsdsdsdsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed