മനുഷ്യക്കടത്തും പെൺവാണിഭവും: രണ്ട് ഏഷ്യൻ സ്ത്രീകൾക്ക് അഞ്ച് വർഷം തടവും പിഴയും വിധിച്ച് ബഹ്‌റൈൻ കോടതി
പ്രദീപ് പുറവങ്കര
മനാമ: യുവതിയെ നിർബന്ധിച്ച് പെൺവാണിഭത്തിനും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയ കേസിൽ രണ്ട് ഏഷ്യൻ സ്ത്രീകൾക്ക് അഞ്ച് വർഷം തടവും 2,000 ബഹ്‌റൈനി ദീനാർ വീതം പിഴയും ശിക്ഷ വിധിച്ച് ഹൈ ക്രിമിനൽ കോടതി.
ഫേസ്ബുക്കിൽ കണ്ട ജോലി പരസ്യത്തിൽ ആകൃഷ്ടയായാണ് ഇരയായ യുവതി ബഹ്‌റൈനിലെത്തിയത്. രാജ്യത്തെത്തിച്ച ഉടൻ ഇവരുടെ പാസ്‌പോർട്ട് പ്രതികൾ പിടിച്ചെടുക്കുകയും തുടർന്ന് നിർബന്ധിച്ച് പെൺവാണിഭത്തിനും ബോഡി മസാജിനും ഇരയാക്കുകയുമായിരുന്നു. ഇതിലൂടെ ലഭിച്ച പണം പ്രതികൾ കൈക്കലാക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്തതായി പ്രോസിക്യൂഷൻ കണ്ടെത്തി.
ഇരയായ യുവതിയെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കുന്നതിനുള്ള ചെലവുകൾ പ്രതികൾ വഹിക്കണമെന്നും ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ രാജ്യത്തുനിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടു.
dfdffdsadsf

