അമേരിക്കയിലെ മിഷിഗണിൽ വെടിവയ്പ്: അക്രമി അടക്കം ആറു പേർ കൊല്ലപ്പെട്ടു


ശാരിക

ഡിട്രോയിറ്റ്: അമേരിക്കയിലെ മിഷിഗൺ സംസ്ഥാനത്തുണ്ടായ വെടിവയ്പിൽ അക്രമി അടക്കം ആറു പേർ മരിച്ചു. മിസോകി കൗണ്ടിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

വെടിവെയ്പിനെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിൽ രണ്ടു വീടുകളിൽനിന്നായി നാലു മൃതദേഹങ്ങൾ കണ്ടെടുത്തു.

വെടിവയ്പു നടത്തിയ ചാഡ് ഹിക്കാം എന്ന മുപ്പത്തൊന്പതുകാരൻ പോലീസ് എത്തും മുൻപേ രക്ഷപ്പെട്ടിരുന്നു. പോലീസിന്റെ തെരച്ചിലിൽ സമീപത്തെ വനമേഖലയിൽ ഇയാളുടെയും മറ്റൊരാളുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു.

article-image

്ിു്ു

You might also like

  • Lulu Exchange
  • Straight Forward

Most Viewed