മൂല്യബോധമുള്ള യുവത്വം ജനാധിപത്യത്തിന്റെ കരുത്ത്: ഐ സി എഫ് ജനസഭ


പ്രദീപ് പുറവങ്കര

മനാമ: അറിവും മൂല്യബോധവും നേത്യത്വശേഷിയുമുള്ള യുവത്വമാ ണ് ശക്തമായ ജനാധിപത്യത്തിന്റെ അടിത്തറയെന്നും, ഇന്നത്തെ യുവത്വത്തെ സാമൂഹിക ഉത്തരവാദിത്തമുള്ളവരായി വാർത്തെടുക്കുന്നതിലൂടെ നാളത്തെ ഇന്ത്യയെ കൂടുതൽ ശകതിപ്പെടുത്തി ജനാധിപത്യ മൂല്യങ്ങളിൽ ഉറച്ച് നിർത്താൻ കഴിയുമെന്നും ഐ സി എഫ് ജനസഭ അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ 80 -ാo സ്വാതന്ത്യദിനാഘോഷങ്ങളുടെ ഭാഗമായാണ് 'യംഗ് ഇന്ത്യ, സ്ട്രോംഗ് ഡെമോക്രസി' എന്നപ്രമേയത്തിൽ ഐ സി എഫ് ബഹ്റൈൻ ജനസഭ സംഘടിപ്പിച്ചത്.

സൽമാബാദ് സുന്നി സെന്ററിൽ അബ്ദു റഹീം സഖാഫി യുടെ അദ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഐ സി എഫ് ഇന്റർ നാഷണൽ ഡപ്യൂട്ടി പ്രസിഡണ്ട് അഡ്വ: എം സി അബ്ദുൽ കരീം, പ്രമേയ പ്രഭാഷണം നടത്തി. കെ. എം. സി സി ബഹ്റൈൻ ജനറൽ സെക്രട്ടറി ഷംസുദ്ധീൻ വെള്ളികുളങ്ങര, ഒ ഐ സി സി ബഹ്റൈൻ വൈസ് പ്രസിഡണ്ട് ചെമ്പൻ ജലാൽ, ഐ സി, എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി ശമീർ പന്നൂർ, ഐ സി എഫ് ബഹ്റൈൻ മീഡിയ സെക്രട്ടറി ഫൈസൽ ചെറുവണ്ണൂർ തുടങ്ങിയ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു

article-image

sdfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed