ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി ബഹ്‌റൈൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു


പ്രദീപ് പുറവങ്കര

മനാമ: ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനം ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി ബഹ്‌റൈൻ ആഘോഷിച്ചു. മനാമയിലെ എസ് എൻ സി എസ് ആസ്ഥാനത് നടന്ന ചടങ്ങിൽ ചെയർമാൻ സുനീഷ് സുശീലൻ ദേശീയ പതാക ഉയർത്തി. തുടർന്ന് അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തെയും, സ്വാതന്ത്ര്യ സമര നായകന്മാർ നൽകിയ സംഭാവനകളെയും അദ്ദേഹം തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.

എസ് എൻ സി എസ് ജനറൽ സെക്രട്ടറി പ്രകാശ് കെ.പി. സ്വാഗതപ്രസംഗവും സ്വാതന്ത്ര്യദിന ആശംസകളും നേർന്നു. മെമ്പർഷിപ്പ് സെക്രട്ടറി ഷിബു രാഘവൻ നന്ദി രേഖപ്പെടുത്തി. മധുരപലഹാര വിതരണത്തോടെയാണ് ആഘോഷങ്ങൾ സമാപിച്ചത്.

article-image

asdsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed