സ്വാതന്ത്ര്യദിനം ആഘോഷിച്ച് ബഹ്റൈൻ എ.കെ.സി.സി
പ്രദീപ് പുറവങ്കര
മനാമ: ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ച് ബഹ്റൈൻ എ.കെ.സി.സി . ദേശഭക്തിയും ഉൽസവാന്തരീക്ഷവും നിറഞ്ഞ ചടങ്ങിൽ സംഘടനയുടെ ബഹ്റൈൻ പ്രസിഡന്റും ഗ്ലോബൽ സെക്രട്ടറിയുമായ ചാൾസ് ആലുക്ക ദേശീയ പതാക ഉയർത്തി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് പോളി വിതയത്തിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജോജി കുര്യൻ സ്വാഗതവും ജെസ്സി ജെൻസൺ നന്ദിയും രേഖപ്പെടുത്തി. ഭരണസമിതി അംഗങ്ങളും ആഘോഷങ്ങളിൽ പങ്കെടുത്തു.
dgdfg

