വീട് നവീകരണ അപേക്ഷകളുടെ മറുപടി ഇനി അഞ്ച് ദിവസത്തിനകം: ബഹ്റൈൻ ഹൗസിംഗ് മന്ത്രാലയം നടപടികൾ ലളിതമാക്കി


പ്രദീപ് പുറവങ്കര

മനാമ: വീട് നവീകരണത്തിനായുള്ള അപേക്ഷാ നടപടികൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കി ബഹ്‌റൈൻ ഹൗസിംഗ് ആൻഡ് അർബൻ പ്ലാനിംഗ് മന്ത്രാലയം. മുൻപ് 20 പ്രവൃത്തിദിവസങ്ങൾ എടുത്തിരുന്ന അപേക്ഷാ പരിശോധനയും അനുമതിയും ഇനി മുതൽ വെറും അഞ്ച് ദിവസത്തിനകം പൂർത്തിയാകും. അപേക്ഷകരുടെ വിവരങ്ങൾ ഓട്ടോമേറ്റഡ് ഇലക്ട്രോണിക് സംവിധാനം വഴി പരിശോധിച്ചാണ് സേവനം വേഗത്തിലാക്കിയത്.

മേലിൽ നേരിട്ടുള്ള മാന്യുവൽ പരിശോധനകൾക്ക് പകരം നേരിട്ടുള്ള ഇലക്ട്രോണിക് പരിശോധനയായിരിക്കും നടക്കുക. ഇത് വഴി സർവീസ് ലെവൽ അഗ്രിമെന്റ് (SLA) കാലാവധി 25% ആയി കുറയ്ക്കാൻ മന്ത്രാലയത്തിന് സാധിച്ചു.

നടപടിക്രമങ്ങൾ ലളിതമാക്കാനും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും പൗരന്മാർക്ക് കൂടുതൽ വേഗതയേറിയതും തടസ്സമില്ലാത്തതുമായ സേവനങ്ങൾ ലഭ്യമാക്കാനുമാണ് ഈ മാറ്റമെന്ന് ഹൗസിംഗ് ആൻഡ് അർബൻ പ്ലാനിംഗ് മന്ത്രി ആമിന ബിൻത് അഹമ്മദ് അൽ റുമൈഹി വ്യക്തമാക്കി.

article-image

dsfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed