ബത്തേരി–ഗുണ്ടൽപേട്ട ബസിൽ ഇരുനൂറിലേറെ യാത്രക്കാർ: സർവീസ് നടത്താനാവാതെ ജീവനക്കാർ


ഷീബ വിജയൻ

ബത്തേരി: ബത്തേരിയിൽ നിന്ന് ഗുണ്ടൽപേട്ടിലേക്ക് പോകേണ്ട കെഎസ്ആർടിസി പ്രിയദർശിനി ബസിൽ യാത്രക്കാരുടെ വൻ തിരക്ക് കാരണം സർവീസ് തടസ്സപ്പെട്ടു. അമിത തിരക്കും സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി ബസ് സർവീസ് നടത്താൻ ജീവനക്കാർ ആദ്യം വിസമ്മതിക്കുകയായിരുന്നു. രാവിലെ 10.30ഓടെ ബത്തേരി പഴയ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. ബസിൽ ഉൾക്കൊള്ളാവുന്നതിലധികം യാത്രക്കാരാണ് കയറാൻ എത്തിയത്. സ്ത്രീകളടക്കം ഇരുനൂറിലധികം ആളുകൾ ബസിൽ കയറാൻ ശ്രമിച്ചതോടെ സ്ഥിതിഗതികൾ നിയന്ത്രണാതീതമായി.

ഈ രീതിയിൽ അമിത തിരക്കോടെ സർവീസ് നടത്തുന്നത് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് വലിയ ഭീഷണിയാകുമെന്ന് ജീവനക്കാർ നിലപാടെടുത്തു. തുടർന്ന് കെഎസ്ആർടിസി അധികൃതർ സ്ഥലത്തെത്തി ജീവനക്കാരുമായി ചർച്ച നടത്തി. വഴിയിൽ നിന്ന് കൂടുതൽ യാത്രക്കാരെ കയറ്റില്ലെന്ന ഉറപ്പിൽ ഒടുവിൽ ബസ് സർവീസ് ആരംഭിക്കുകയായിരുന്നു.

article-image

cdsdfsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed