ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ടുബ്ലി ഏരിയ യൂണിറ്റ് പുനഃസംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി (SNCS) ടുബ്ലി ഏരിയ യൂണിറ്റിന്റെ (ടി. കെ. മാധവൻ) പുനഃസംഘടനയും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും എസ്.എൻ.സി.എസ് ആസ്ഥാനത്ത് നടന്നു. അൽ റഷീദ് പൂൾ മേധാവി അനീഷ് കെ. വി. ഭദ്രദീപം കൊളുത്തി ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഏരിയ യൂണിറ്റ് കൺവീനർ ബിജു ചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി സനേഷ് ഇ. എസ്. സ്വാഗതം ആശംസിച്ചു. എസ്.എൻ.സി.എസ് ചെയർമാൻ സുനിഷ് സുശീലൻ, ജനറൽ സെക്രട്ടറി പ്രകാശ് കെ. പി., ട്രെഷറർ അനിമോൻ ചന്ദ്രൻ, ടുബ്ലി ഏരിയ യൂണിറ്റ് രക്ഷാധികാരികളായ പവിത്രൻ പൂക്കുട്ടി, പി. കെ. ശശീധരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു ആശംസകൾ നേർന്നു. ഏരിയ കോർഡിനേറ്റർ സുരേഷ് ബാബു കൃതജ്ഞത രേഖപ്പെടുത്തി.
ആത്മശരൺ, സജിത്ത് ദേവദാസ്, വിനീഷ് എസ്., ടി. എം. മധുസൂദനൻ, ജയമോഹൻ, ബിജോയ് ആർ., പ്രസാദ് പി. എസ്. എന്നിവരാണ് ഏരിയ യൂണിറ്റിന്റെ മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.
വന്ദന സുനീഷ് അവതാരികയായിരുന്ന ചടങ്ങിൽ, ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം ഏരിയ യൂണിറ്റിലെ അംഗങ്ങളുടെ കുട്ടികൾ അവതരിപ്പിച്ച विविध കലാപരിപാടികളും 'റബ്ബർ ബാൻഡ്' അവതരിപ്പിച്ച സംഗീതനിശയും അരങ്ങേറി.
dfgrdfg

