ബഹ്റൈൻ സെവൻ ആർട്സ് കൾച്ചറൽ ഫോറം 2026-28 ഭരണസമിതി നിലവിൽ വന്നു
പ്രദീപ് പുറവങ്കര
മനാമ, ബഹ്‌റൈൻ — ബഹ്‌റൈനിലെ പ്രമുഖ കലാ-സാംസ്കാരിക സംഘടനയായ സെവൻ ആർട്സ് കൾച്ചറൽ ഫോറത്തിന്റെ 2026-28 വർഷത്തേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. അദ്ലിയ ഓറ ആർട്സിൽ വെച്ച് നടന്ന വാർഷിക പൊതുയോഗത്തിലും ഭാരവാഹി തെരഞ്ഞെടുപ്പിലും പ്രസിഡന്റ് ജേക്കബ് തേക്കുതോട് അധ്യക്ഷത വഹിച്ചു.
യോഗത്തിൽ 2025-26 വർഷത്തെ വാർഷിക റിപ്പോർട്ട് ജനറൽ സെക്രട്ടറി ബൈജു മലപ്പുറം അവതരിപ്പിച്ചു. സംഘടന നടത്തിവരുന്ന വിവിധ കലാ-സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും ചെയർമാൻ മനോജ് മയ്യന്നൂർ, രക്ഷാധികാരി എം.സി. പവിത്രൻ, ട്രഷറർ തോമസ് ഫിലിപ്പ് എന്നിവർ സംസാരിച്ചു. രക്ഷാധികാരി എം.സി. പവിത്രൻ വരണാധികാരിയായി തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
പുതിയ ഭരണസമിതി ഭാരവാഹികളായി മനോജ് മയ്യന്നൂർ (ചെയർമാൻ), ജേക്കബ് തേക്കുതോട് (പ്രസിഡന്റ്), തോമസ് ഫിലിപ്പ് (ജനറൽ സെക്രട്ടറി), ബിബിൻ മാടത്തേത്ത് (ട്രഷറർ), എം.സി. പവിത്രൻ (രക്ഷാധികാരി) എന്നിവരെ തെരഞ്ഞെടുത്തു. ബൈജു മലപ്പുറം, സലിം നമ്പ്രവളപ്പിൽ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ജയേഷ് താന്നിക്കൽ ജോയിന്റ് സെക്രട്ടറിയായും കാസിം പാടത്തായി ജോയിന്റ് ട്രഷററായും പ്രവർത്തിക്കും.
മറ്റ് ഭാരവാഹികളായി മണിക്കുട്ടൻ (കമ്മ്യൂണിറ്റി സർവീസ് സെക്രട്ടറി), എബി തോമസ് (കമ്മ്യൂണിറ്റി സർവീസ് ജോയിന്റ് സെക്രട്ടറി), മിനി റോയ് (കലാവിഭാഗം സെക്രട്ടറി), ഡോ. അഞ്ചന വിനീഷ്, അഭി കൊല്ലം (കലാവിഭാഗം ജോയിന്റ് സെക്രട്ടറിമാർ), വിനോദ് അരൂർ (മെമ്പർഷിപ്പ് സെക്രട്ടറി), രാജേഷ് കുമാർ (മെമ്പർഷിപ്പ് അസിസ്റ്റന്റ് സെക്രട്ടറി), സുനീഷ് കുമാർ, രഞ്ജിത്ത് കുരുവിള (സ്പോർട്സ് സെക്രട്ടറിമാർ), ജയ്സൺ വർഗീസ് (ജോബ് സെൽ സെക്രട്ടറി), സിബി അടൂർ (ജോബ് സെൽ അസിസ്റ്റന്റ് സെക്രട്ടറി), സുഭാഷ് തോമസ് അങ്ങാടിക്കൽ (പബ്ലിസിറ്റി & ഐ.ടി സെക്രട്ടറി), ശ്രീജിത്ത് കുറീഞ്ഞാലിയോട് (പബ്ലിസിറ്റി & ഐ.ടി ജോയിന്റ് സെക്രട്ടറി), ഹുസൈൻ വയനാട് (നോർക്ക വിഭാഗം സെക്രട്ടറി), അബ്ദുൽ മൻഷീർ (നോർക്ക വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി), വിനോദ് ആറ്റിങ്ങൽ (മെഡിക്കൽ വിഭാഗം സെക്രട്ടറി), അനിൽ രാഘവൻ (മെഡിക്കൽ വിഭാഗം ജോയിന്റ് സെക്രട്ടറി), മുബീന മൻഷീർ (ലേഡീസ് വിങ് കോഡിനേറ്റർ), അഞ്ചു സന്തോഷ് (ലേഡീസ് വിങ് പ്രസിഡന്റ്) എന്നിവരെയും റോയി മാത്യു, ലാലു മണിമല, ഷൈജു റാം എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.
പുതിയ കമ്മിറ്റിയുടെ ഉദ്ഘാടനവും ഈ വർഷത്തെ ഓണാഘോഷ പരിപാടികളും വിപുലമായി സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി.
zxcz

