വാഹനം രജിസ്റ്റർ ചെയ്യാൻ നൽകിയ രേഖകളിൽ തട്ടിപ്പ്: യുവാവിന് ഒരു വർഷം തടവ്
പ്രദീപ് പുറവങ്കര
മനാമ, ബഹ്‌റൈൻ — ഉടമയറിയാതെ വ്യാജ രേഖകൾ ചമച്ച് വാഹനങ്ങൾ മറിച്ചുവിറ്റ 22 കാരന് ബഹ്‌റൈൻ ഫസ്റ്റ് ഹൈ ക്രിമിനൽ കോടതി ഒരു വർഷം തടവുശിക്ഷ വിധിച്ചു. തട്ടിപ്പിനായി നിർമ്മിച്ച വ്യാജ രേഖകൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
തന്റെ ഉടമസ്ഥതയിലുള്ള രണ്ട് വാഹനങ്ങളുടെ ഇൻഷുറൻസ് നടപടികളും രജിസ്‌ട്രേഷനും പൂർത്തിയാക്കാനാണ് ഉടമ യുവാവിനെ വാഹന രേഖകൾ ഏൽപ്പിച്ചത്. എന്നാൽ പിന്നീട് ഇ-ട്രാഫിക് ആപ്പ് വഴി പരിശോധിച്ചപ്പോഴാണ് ഉടമയറിയാതെ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മറ്റൊരാളിലേക്ക് മാറ്റിയിരിക്കുന്നതായി കണ്ടെത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള അപേക്ഷാ ഫോമുകളിൽ വ്യാജ ഒപ്പിട്ടാണ് പ്രതി തട്ടിപ്പ് നടത്തിയതെന്ന് തെളിഞ്ഞു. വിശ്വസിച്ച് ഏൽപ്പിച്ച വസ്തുക്കൾ ദുരുപയോഗം ചെയ്ത് സാമ്പത്തിക ലാഭമുണ്ടാക്കിയതിനും വ്യാജരേഖ ചമച്ചതിനുമാണ് യുവാവിനെതിരെ കോടതി ശിക്ഷ വിധിച്ചത്.
dsfsdf

