കൊല്ലം പ്രവാസി അസോസിയേഷൻ: പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ജൂലൈ 24-ന്


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ) 2026–2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണ ചടങ്ങ് നാളെ (ജൂലൈ 24) സംഘടിപ്പിക്കുന്നു. മുൻ ഭരണസമിതിക്കുള്ള ആദരവും, 2026-ലെ 'വിളക്കുമരം' സുവനീർ പ്രകാശനവും ഇതോടൊപ്പം വൈകുന്നേരം 6 മണിക്ക് കെ.സി.എ ഹാളിൽ വെച്ച് നടക്കും.

ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ മുൻ ചെയർമാനും കെ.പി.എ രക്ഷാധികാരിയുമായ പ്രിൻസ് നടരാജൻ മുഖ്യപ്രഭാഷണം നടത്തും. സംഘടനയുടെ കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തനങ്ങൾ കോർത്തിണക്കിയ 'വിളക്കുമരം 2026' സുവനീർ മുതിർന്ന കെ.പി.എ അംഗം റഹീം വാവാകുഞ്ഞു ചടങ്ങിൽ പ്രകാശനം ചെയ്യും.

തുടർന്ന് കെ.പി.എയുടെ കലാ-സാംസ്കാരിക വിഭാഗങ്ങളായ കെ.പി.എ സിംഫണി, പ്രവാസ്ശ്രീ, സൃഷ്ടി, ചിൽഡ്രൻസ് പാർലമെന്റ് എന്നിവയിലെ കലാകാരന്മാർ അണിനിരക്കുന്ന വർണാഭമായ സംഗീത-നൃത്ത പരിപാടികളും അരങ്ങേറും.

സംഘടനയുടെ അംഗങ്ങളും കുടുംബാംഗങ്ങളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന ഈ ആഘോഷ പരിപാടിയിലേക്ക് ബഹ്‌റൈനിലുള്ള മുഴുവൻ കൊല്ലം പ്രവാസികളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

article-image

gdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed