വോയ്സ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം: "ഒരുമയോടെ ഓണം – സീസൺ 2" സ്വാഗതസംഘം രൂപീകരിച്ചു
പ്രദീപ് പുറവങ്കര
മനാമ: വോയ്സ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറത്തിന്റെ 2026-ലെ ഓണാഘോഷങ്ങളുടെ സ്വാഗതസംഘം രൂപീകരിച്ചു. സംഘടനയുടെ പൊതുയോഗത്തിൽ ഈ വർഷത്തെ ആഘോഷങ്ങൾ "ഒരുമയോടെ ഓണം – സീസൺ 2" എന്ന പേരിൽ സംഘടിപ്പിക്കാൻ തീരുമാനമായി.
കഴിഞ്ഞ വർഷങ്ങളിലെപ്പോലെ തന്നെ വിവിധ കലാ-കായിക മത്സരങ്ങൾ, കുടുംബാംഗങ്ങളുടെ പങ്കാളിത്തത്തോടെയുള്ള സാംസ്കാരിക പരിപാടികൾ, കുട്ടികൾക്കായുള്ള മത്സരങ്ങൾ, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഉൾപ്പെടുത്തി വിപുലമായ രീതിയിലാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
ഓണാഘോഷ കമ്മിറ്റി കൺവീനറായി ഗോകുലിനെ തെരഞ്ഞെടുത്തു. ഓണസദ്യ കൺവീനറായി നിതിൻ, ജോയിന്റ് കൺവീനറായി മുരളി, ഫിനാൻസ് കമ്മിറ്റി കൺവീനറായി സിബി കുര്യൻ, പർച്ചേസ് കമ്മിറ്റി കൺവീനറായി മനോജ് വർക്കല, ട്രാൻസ്പോർട്ട് കമ്മിറ്റി കൺവീനറായി റസൂൽ സുലൈമാൻ, വോളണ്ടിയർ കമ്മിറ്റി കൺവീനറായി സുനിൽ സുശീലൻ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
അത്തപ്പൂക്കള കോർഡിനേറ്റർമാരായി ദിവ്യ, മിനി സന്തോഷ് എന്നിവരെയും, സ്റ്റേജ് ഡെക്കറേഷൻ കോർഡിനേറ്റർമാരായി ഷിബു ക്രിയേറ്റീവ്, അനിൽ അയിലം എന്നിവരെയും ചുമതലപ്പെടുത്തി. ഓണസദ്യ ഏകോപനത്തിന് ഷിബു നളിനം, കലാ-കായിക മത്സരങ്ങൾക്ക് സിറാജ്, അതിഥി ഏകോപനത്തിന് ഷബില റസൂൽ, ഷീബ ഹബീബ് എന്നിവരാണ് കോർഡിനേറ്റർമാർ.
ddfsf

