എ.കെ.സി.സി ആഗോള സമ്മേളനം: റോമിലേക്കുള്ള പതാക പ്രയാണത്തിന് ബഹ്റൈനിൽ സ്വീകരണം
പ്രദീപ് പുറവങ്കര
മനാമ: മാർപാപ്പയുടെ സാന്നിധ്യത്തിൽ റോമിൽ വെച്ച് നടക്കുന്ന സീറോ മലബാർ സഭയുടെ ഔദ്യോഗിക സംഘടനയായ എ.കെ.സി.സി (AKCC) ആഗോള സമ്മേളനത്തിന്റെ പതാക പ്രയാണം ബഹ്റൈനിൽ എത്തിച്ചേർന്നു. ബഹ്റൈൻ എ.കെ.സി.സി ഭാരവാഹികളും പ്രവർത്തകരും ചേർന്ന് ആവേശകരമായ സ്വീകരണമാണ് പതാകയ്ക്ക് നൽകിയത്.
വർഗീയതയുടെയും വിദ്വേഷ രാഷ്ട്രീയത്തിന്റെയും ശബ്ദങ്ങൾ ഉയരുന്ന ഈ കാലഘട്ടത്തിൽ സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന എ.കെ.സി.സിയുടെ ആഗോള സംഗമം മഹത്തായ മാതൃകയായിരിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ബഹ്റൈൻ എ.കെ.സി.സി പ്രസിഡന്റ് ചാൾസ് ആലുക്ക പറഞ്ഞു.
ചടങ്ങിൽ ജിബി അലക്സ്, ജസ്റ്റിൻ ജോർജ്, റോബിൻ.കെ സെബാസ്റ്റ്യൻ, ബൈജു, മാതൃവേദി പ്രസിഡന്റ് ലിവിൻ ജിബി, മാതൃവേദി വൈസ് പ്രസിഡന്റ് മെയ്മോൾ ചാൾസ്, ജിൻസി ജീവൻ എന്നിവർ സംസാരിച്ചു. പ്രിൻസ്, ജോജി, ജെയിംസ് ജോസഫ്, സിന്ധു ബൈജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ബഹ്റൈൻ എ.കെ.സി.സി ജനറൽ സെക്രട്ടറി ജീവൻ ചാക്കോ സ്വാഗതവും വൈസ് പ്രസിഡന്റ് പോളി വിതയത്തിൽ നന്ദിയും പറഞ്ഞു.
dsgdfg

