ബീച്ചുകളിലേക്കും പൂളുകളിലേക്കും ജനങ്ങളുടെ ഒഴുക്ക്; ജാഗ്രത നിർദ്ദേശവുമായി ബഹ്‌റൈൻ ആഭ്യന്തര-ആരോഗ്യ മന്ത്രാലം


പ്രദീപ് പുറവങ്കര

മനാമ: കഠിനമായ വേനൽച്ചൂടിൽ ആശ്വാസം തേടി ബഹ്‌റൈനിലെ ബീച്ചുകളിലേക്കും സ്വിമ്മിംഗ് പൂളുകളിലേക്കും ജനങ്ങളുടെ ഒഴുക്ക് വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്ന് ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങൾ മുന്നറിയിപ്പ് നൽകി. കുട്ടികളിലും മുതിർന്നവരിലും മുങ്ങിമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് ഈ നിർദ്ദേശം.

തുറസ്സായ കടലിൽ നീന്തുന്നവർ സുരക്ഷയ്ക്കായി തിളക്കമുള്ള 'സ്വിം ബോയ്' ഉപയോഗിക്കണമെന്നും, തീരത്തിന് സമാന്തരമായി മാത്രം നീന്തണമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ 'അൽ അമൻ' പരിപാടിയിലൂടെ കേണൽ ഡോ. ഒസാമ ബഹാർ വ്യക്തമാക്കി. ജലാശയങ്ങൾക്ക് സമീപം കുട്ടികളെ ഒരു കാരണവശാലും തനിച്ചാക്കരുത്.

പൊതു-സ്വകാര്യ സ്വിമ്മിംഗ് പൂളുകൾ ഉപയോഗിക്കുന്നവർ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഹുസൈൻ അൽ റഈസ് ഓർമ്മിപ്പിച്ചു. പൂളിലെ വെള്ളം കുടിക്കുന്നത് ഒഴിവാക്കുക, നീന്തുന്നതിന് മുൻപ് കുളിക്കുക, വയറിളക്കമുള്ളപ്പോൾ നീന്താതിരിക്കുക എന്നിവ ശ്രദ്ധിക്കണം. പൂളുകളുടെ ശുചിത്വവും സുരക്ഷയും ഉറപ്പാക്കാൻ മന്ത്രാലയം പരിശോധനകൾ ശക്തമാക്കും. സ്വകാര്യ വില്ലകളിലെ പൂളുകൾ വാടകയ്‌ക്കെടുക്കുന്നവർ ലൈസൻസ്, ഫസ്റ്റ് എയ്ഡ് കിറ്റ്, സുരക്ഷാ ഉപകരണങ്ങൾ എന്നിവ ഉറപ്പാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

article-image

ി്ിു

You might also like

  • Lulu Exchange
  • Straight Forward

Most Viewed