ഐ.സി.ആർ.എഫ് ബഹ്‌റൈൻ ‘സമ്മർ അവയർനെസ് കാമ്പയിൻ ആൻഡ് തർസ്റ്റ് ക്വെഞ്ചേഴ്സ് 2026’ പദ്ധതിക്ക് തുടക്കമായി


പ്രദീപ് പുറവങ്കര

ബഹ്‌റൈനിലെ പ്രവാസി തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ലക്ഷ്യമാക്കി ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ (ഐ.സി.ആർ.എഫ്) നടത്തുന്ന വാർഷിക 'സമ്മർ അവയർനെസ് ക്യാമ്പയിൻ ആൻഡ് തർസ്റ്റ് ക്വെഞ്ചേഴ്സ് 2026' പരിപാടിക്ക് തുടക്കമായി. ജൂൺ 15 മുതൽ ഓഗസ്റ്റ് 31 വരെ നീണ്ടുനിൽക്കുന്ന ഈ വിപുലമായ ക്യാമ്പയിൻ, ബഹ്റൈൻ തൊഴിൽ മന്ത്രാലയത്തിന്റെ വേനൽക്കാല സുരക്ഷാ പദ്ധതിയോട് ചേർന്നാണ് സംഘടിപ്പിക്കുന്നത്. തൊഴിൽ മന്ത്രാലയത്തിന് പുറമെ, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA), ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ എന്നിവയുടെ പൂർണ്ണ പിന്തുണയും ഈ വർഷത്തെ ക്യാമ്പയിനുണ്ട്. കടുത്ത വേനൽക്കാലത്ത് തൊഴിലാളികൾ തങ്ങളുടെ ആരോഗ്യവും സുരക്ഷയും എങ്ങനെ സംരക്ഷിക്കണം എന്നതിനെക്കുറിച്ച് ബോധവൽക്കരണം നൽകുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

ഇതിന്റെ ഭാഗമായി സന്നദ്ധ പ്രവർത്തകർ വിവിധ തൊഴിലിടങ്ങളിൽ നേരിട്ടെത്തി തൊഴിലാളികൾക്ക് കുടിവെള്ളം, ജ്യൂസ്, ലബാൻ, പഴങ്ങൾ എന്നിവ വിതരണം ചെയ്യുകയും വേനൽക്കാല ആരോഗ്യ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. കഴിഞ്ഞ 2016-ൽ ആരംഭിച്ച 'തർസ്റ്റ് ക്വെഞ്ചേഴ്സ്' പദ്ധതി പതിനൊന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ, അത് ബഹ്റൈനിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സാമൂഹിക സേവന സംരംഭമായി മാറിയിരിക്കുകയാണ്. ജൂൺ 19 വെള്ളിയാഴ്ച ഇന്ത്യൻ ക്ലബ്ബിൽ നടക്കുന്ന 'സമ്മർ ഫെസ്റ്റ് – വർക്കേഴ്സ് ഡേ 2026' പരിപാടിയിലൂടെ ക്യാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. ഏകദേശം 450-ഓളം തൊഴിലാളികൾ പങ്കെടുക്കുന്ന ഈ പരിപാടിയിൽ വിവിധ വിനോദ പരിപാടികളും ആദരിക്കൽ ചടങ്ങുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടനത്തിന് ശേഷം എല്ലാ ശനിയാഴ്ചകളിലും ബഹ്‌റൈനിലെ വിവിധ തൊഴിലിടങ്ങളിൽ സന്ദർശന പ്രവർത്തനങ്ങൾ സജീവമാകും. ഈ വർഷം 3,000 മുതൽ 4,000 വരെ തൊഴിലാളികളിലേക്ക് നേരിട്ടെത്തി സേവനം എത്തിക്കാനാണ് ഐ.സി.ആർ.എഫ് ലക്ഷ്യമിടുന്നത്.

article-image

asassasdsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed