സൽമാനിയ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പുമായി അൽഫുർഖാൻ സെന്റർ


പ്രദീപ് പുറവങ്കര

മനാമ: അൽഫുർഖാൻ സെന്റർ സാമൂഹികക്ഷേമ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹിജ്റ വർഷാരംഭമായ മുഹറം ഒന്നിന് (ജൂൺ 16 ചൊവ്വാഴ്ച) ഇന്ന്  7 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിലാണ് രക്തദാന ക്യാമ്പ് നടന്നത്.

എല്ലാ വർഷവും ജനുവരി ഒന്നിനും മുഹറം ഒന്നിനും അൽഫുർഖാൻ സെൻ്റർ പതിവായി രക്തദാന ക്യാമ്പുകൾ വിജയകരമായി നടത്തിവരാറുണ്ട്. ഈ വർഷത്തെ ക്യാമ്പിൽ അൽഫുർഖാൻ പ്രവർത്തകർ, കുടുംബങ്ങൾ, മദ്രസ രക്ഷിതാക്കൾ, അനുഭാവികൾ, സുഹൃത്തുക്കൾ തുടങ്ങിയവർ പങ്കാളികളായി.

article-image

gdsgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed