ബഹ്‌റൈൻ കേരളീയ സമാജം സമ്മർ ക്യാമ്പ് ‘കളിക്കളം 2026’ ജൂലൈ ഒന്നിന്; രജിസ്ട്രേഷൻ ആരംഭിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ കേരളീയ സമാജം കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഈ വർഷത്തെ സമ്മർ ക്യാമ്പ് "കളിക്കളം 2026" ജൂലൈ 01ന് തുടക്കമാകും. 45 ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ 5 വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. ക്യാമ്പിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികളും ചേർന്ന് അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികളോടെ ആഗസ്റ്റ് 14 ന് ക്യാമ്പ് സമാപിക്കും. പ്രവാസികളായ കുട്ടികൾക്ക് കേരളത്തിന്റെ സംസ്കാരത്തെയും സാഹിത്യത്തെയും, കലയെയും, പാരമ്പര്യത്തെയും തിരിച്ചറിയാൻ ലഭിക്കുന്ന അസുലഭ അവസരമാണ് ഇത്തരം ക്യാമ്പുകൾ എന്നും കുട്ടികളുടെ സർഗ്ഗ വാസനകളെ കണ്ടെത്തി കലാ, സാഹിത്യ, കായിക കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനും അവ വേദികളിൽ അവതരിപ്പിക്കാനുള്ള അവസരമൊരുക്കിയുമാണ് ഈ അവധിക്കാല ക്യാമ്പിന് സമാജം തയ്യാറെടുക്കുന്നതെന്നും സമാജം പ്രസിഡന്റ്‌ ശ്രീ. പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി ശ്രീ. വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.

പ്രമുഖ നാടക- നാടൻ കലാ പ്രവർത്തകനും ഷോർട്ട് ഫിലിം - ഡോക്യുമെൻ്ററി സംവിധായകനും കേരളത്തിനകത്തും പുറത്തും വിദേശ നാടുകളിലും കുട്ടികളുടെ നിരവധി തീയറ്റർ ക്യാമ്പുകൾക്ക് നേത്യത്വം നൽകിയിട്ടുമുള്ള ഉദയൻ കുണ്ടംകുഴിയാണ് ക്യാമ്പ് ഡയറക്ടർ. രജിസ്ട്രേഷൻ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. ബഹ്റൈനിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ക്യാമ്പ് അവസാനിക്കുന്നത് വരെ സ്ഥിരമായ വാഹന സൗകര്യവും ലഭ്യമാണ്. വൈസ് പ്രസിഡന്റ്‌ ദേവദാസ് കുന്നത്ത് കോ ഓർഡിനേറ്ററും ജയ രവികുമാർ ജനറൽ കൺവീനറുമായ വിപുലമായ കമ്മറ്റിയാണ് സമ്മർ ക്യാമ്പിന് നേതൃത്തം കൊടുക്കുന്നത്.

article-image

ീുൂാീൂാാ

You might also like

  • Lulu Exchange
  • Straight Forward

Most Viewed