യാത്രയയപ്പ് നൽകി


പ്രദീപ് പുറവങ്കര

മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ സ്ഥാപക കുടുംബാംഗവും 1975 ൽ ബാപ്കോ യിൽ തൻറെ ഔദ്യോഗിക ജീവിതം ആരംഭിച്ച് നിലവിൽ മുൻ പ്രധാനമന്ത്രിയുടെഓഫീസിൽ പ്രൊജക്റ്റ് മാനേജരുമായി സേവനമനുഷ്ഠിച്ച് 51 വർഷത്തെ പ്രവാസജീവിതം വിജയകരമായി പൂർത്തീകരിച്ച് നാട്ടിലേക്ക് മടങ്ങുന്ന, മലപ്പുറം ജില്ലയിലെ എടപ്പാൾ സ്വദേശി, എ. വി ബാലകൃഷ്ണനും, സഹധർമ്മിണി ശോഭന ബാലകൃഷ്ണനും കഴിഞ്ഞ ദിവസം സൊസൈറ്റി അങ്കണത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ കുടുംബാംഗങ്ങൾ യാത്രയയപ്പ് നൽകുകയുണ്ടായി.

article-image

asdsfs

article-image

സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളില്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതമാശംസിച്ചു. തുടർന്ന് പ്രവാസി വ്യവസായിയും ഭാരതീയ സമ്മാൻ അവാർഡ് ജേതാവുമായ കെ. ജി ബാബുരാജൻ രണ്ടുപേരെയും കുടുംബാംഗങ്ങളുടെ സ്നേഹോപഹാരം നൽകി ആദരിക്കുകയുണ്ടായി. ചടങ്ങിൽ മുൻ ഡയറക്ടർ ബോർഡ് അംഗങ്ങളും മറ്റു കുടുംബാംഗങ്ങളും ഓർമ്മകൾ പങ്കുവെച്ച് സംസാരിക്കുകയും രണ്ടുപേർക്കും യാത്ര മംഗളങ്ങൾ നേരുകയും ചെയ്തു.

article-image

ബഹറിലെ സാമൂഹ്യ സാംസ്കാരിക പൊതു മണ്ഡലങ്ങളിൽ പ്രവർത്തിച്ച എ. വി. ബാലകൃഷ്ണൻ ബഹറിൻ കേരളീയ സമാജത്തിന്റെ സജീവ പ്രവർത്തകനും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ആയി പ്രവർത്തിച്ചിരുന്നു നിലവിൽ മലപ്പുറം ജില്ലയിലെ ഇടപ്പാളയം കൂട്ടായ്മയുടെ രക്ഷാധികാരിയും, സംസ്കാര തൃശ്ശൂരിന്റെ ലൈഫ് ടൈം മെമ്പറും കൂടിയാണ്. ഇന്ത്യൻ സ്കൂളിൽ പഠിച്ച രണ്ട് കുട്ടികളും ഉന്നത വിദ്യാഭ്യാസം നേടി ഇന്ത്യ യിൽ കുടുംബസമേതം താമസിക്കുന്നു.
ഡയറക്ടർ ബോർഡ് അംഗങ്ങൾ നിയന്ത്രിച്ച പരിപാടികൾക്ക് വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദി രേഖപ്പെടുത്തി.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed