ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശ്രീകോവിലിന്റെ പ്രഭാമണ്ഡലവും കട്ടിളപ്പാളിയും ഇളക്കി ഭാരമെടുത്തു
ഷീബ വിജയൻ
പമ്പ: ശബരിമലയിൽ നിന്ന് നഷ്ടപ്പെട്ട സ്വർണ്ണത്തിന്റെ കൃത്യമായ അളവ് തിട്ടപ്പെടുത്തുന്നതിനായി പ്രത്യേക അന്വേഷണസംഘം (എസ്ഐടി) സന്നിധാനത്ത് പരിശോധന നടത്തി. ശ്രീകോവിലിലെ പ്രഭാമണ്ഡലവും കട്ടിളപ്പാളിയുടെ താഴ്ഭാഗവും ഇളക്കിമാറ്റിയാണ് ഭാരം അളന്നത്. സംസ്ഥാന അളവുതൂക്ക വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഭാരം കൃത്യമായി തിട്ടപ്പെടുത്തിയത്. പരിശോധനകൾക്ക് ശേഷം ഇവ യഥാസ്ഥാനത്ത് തിരികെ പിടിപ്പിച്ചു.
മിഥുനമാസ പൂജകൾക്കായി നട തുറന്നതിന് ശേഷമാണ് അന്വേഷണസംഘം സോപാനത്തിലെത്തി നടപടികൾ പൂർത്തിയാക്കിയത്. സ്വർണ്ണക്കൊള്ളക്കേസിന്റെ അന്തിമ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുന്നതിന് മുന്നോടിയായാണ് ഈ നടപടി. ഭാരമെടുത്ത് പരിശോധിക്കുന്നതിനായി ഹൈക്കോടതി കഴിഞ്ഞ ആഴ്ച പ്രത്യേക അന്വേഷണസംഘത്തിന് അനുമതി നൽകിയിരുന്നു.
adsadsdasdeqsw

